റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്ക് ഇടിച്ചു; തിരുവല്ലത്ത് രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

News Desk
0 Min Read

തിരുവനന്തപുരം: തിരുവല്ലത്ത് ബൈക്ക് ഇടിച്ച് സഹോദരിമാര്‍ മരിച്ചു. തിരുവല്ലം കരിമ്പുവിള സ്വദേശികളായ ശാന്തമ്മ (62), വിജയമ്മ (70) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ തിരുവല്ലം ബൈപാസ് റോഡില്‍ കരിമ്പുവിള ജങ്ഷനിലാണ് അപകടമുണ്ടായത്.

ബൈപാസ് റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുവരും തെറിച്ചു വീണു.

അപകടം കണ്ട് ഓടിയെത്തിയവര്‍ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article