മുംബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയും ആൺകുട്ടികളെയും വർഷങ്ങളോളം ലൈംഗികമായി ചൂഷണം ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. 22കാരനായ ചേതൻ പ്രകാശ് കോലിയാണ് പിടിയിലായത്. മഹാരാഷ്ട്രയിലെ നന്ദുർബാർ ജില്ലയിലാണ് സംഭവം. 2022 മുതൽ പ്രതി ഇരകളെ ഭീഷണിപ്പെടുത്തുകയും പകർത്തിയ ചിത്രങ്ങളും വീഡിയോകളും കാണിച്ച് ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു.
പ്രതിയുടെ മൊബൈലിൽ നിന്നും 600 ലധികം അശ്ലീല വീഡിയോകളും കണ്ടെത്തിയതായും പൊലീസ് പറഞ്ഞു. യുവാവിന്റെ ഫോണിൽ നിന്നും കണ്ടെത്തിയ വീഡിയോകളിൽ നിന്ന് ഇരകളെ തിരിച്ചറിഞ്ഞതിന് ശേഷം അവരുടെ മൊഴി രേഖപ്പെടുത്താനുള്ള നടപടികളാണ് സ്വീകരിച്ചു വരുന്നത്.
പ്രായപൂർത്തിയാകാത്ത കുട്ടികളെ കണ്ടെത്തി പണം വാഗ്ദാനം ചെയ്താണ് പ്രതി കുറ്റകൃത്യങ്ങൾ നടത്തി വന്നിരുന്നത്. 2022 മുതലാണ് പ്രതി ഇത്തരം കുറ്റകൃത്യങ്ങൾ ഏർപ്പെട്ടിരുന്നതെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ മറ്റു ഇരകൾ ഉണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം നടത്തി വരികയാണ്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
