കൊച്ചി: ഉമീദ് പോർട്ടലിൽ വിവരങ്ങൾ അപ്‌ലോഡ് ചെയ്യാൻ സാവകാശം തേടി വഖഫ് ബോർഡ് സുപ്രീം കോടതിയിൽ. ആറുമാസത്തെ അധികസമയം വേണമെന്നാണ് ആവശ്യം. സാങ്കേതിക തകരാറുകൾ കാരണം സമയപരിധി പാലിക്കാനായില്ലെന്നാണ് ബോര്‍ഡിന്റെ വിശദീകരണം. ഹൈക്കോടതി സാവകാശം അനുവദിക്കാത്തതിനെതിരെയാണ് അപ്പീല്‍ നൽകിയത്.
കേരളത്തിൽ 40,000ത്തിലധികം വഖഫ് സ്വത്തുക്കളുടെ വിവരങ്ങൾ ഇതിനകം അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്നും 25,000-ത്തോളം സ്വത്തുക്കളുടെ വിവരങ്ങൾ പരിശോധിച്ച് അംഗീകരിക്കാനുള്ള നടപടികൾ ബാക്കിയുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. കേരള വഖഫ് ബോർഡിന് വേണ്ടി സ്റ്റാൻഡിങ് കൗൺസിൽ കെ ആർ സുഭാഷ് ചന്ദ്രനാണ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്.
വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ സ്ഥാപനങ്ങളുടെയും സ്വത്തുക്കള്‍ ഉമീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യിക്കുന്നതിനായി കേരളത്തില്‍ ഉടനീളം മേഖലാ അടിസ്ഥാനത്തില്‍ വഖഫ് ബോര്‍ഡിന്റെ നേതൃത്വത്തില്‍ മുത്തവല്ലിമാര്‍ക്കുളള പരിശീലന പരിപാടി സംഘടിപ്പിച്ചിരുന്നു.
….
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
