- വിവാഹബാഹ്യ ബന്ധങ്ങളിൽ ജനിച്ച 36 കുട്ടികളെ അമ്മമാർക്കൊപ്പം കണ്ടെത്തി.
കുവൈത്ത് സിറ്റി: രാജ്യത്ത് നിയമവാഴ്ചയും പൊതുക്രമവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജലീബ് അൽ ശുയൂഖിൽ ആഭ്യന്തര മന്ത്രാലയം നടത്തിയ വ്യാപക സുരക്ഷാ റെയ്ഡിൽ പ്രവാസി നിയമലംഘകരും കുറ്റവാളികളുമടക്കം 1,253 പേർ അറസ്റ്റിലായി. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫ് അൽ സബാഹിന്റെ നിർദ്ദേശപ്രകാരം നടന്ന പരിശോധനയിൽ വിവാഹബാഹ്യ ബന്ധങ്ങളിൽ ജനിച്ച 36 കുട്ടികളെയും ഇവരുടെ മാതാക്കൾക്കൊപ്പം സുരക്ഷാസേന കണ്ടെത്തി.
ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അബ്ദുൽ വഹാബ് അൽ വുഹൈബിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ വിവിധ സർക്കാർ വകുപ്പുകളെ ഏകോപിപ്പിച്ചാണ് പരിശോധന പൂർത്തിയാക്കിയത്.
നിയമലംഘകർ താമസിച്ചിരുന്ന ഒഴിഞ്ഞ വീടുകളും കെട്ടിടങ്ങളും ഒഴിപ്പിക്കുന്നത് ഉൾപ്പെടെയുള്ള ആദ്യഘട്ട നടപടികൾ വിജയകരമായിരുന്നുവെന്നും, രാജ്യത്ത് നിയമവാഴ്ചയും പൊതുക്രമവും ഉറപ്പാക്കാൻ ക്യാമ്പയിൻ എല്ലാ മേഖലകളിലേക്കും വ്യാപിപ്പിക്കുമെന്നും ആഭ്യന്തര മന്ത്രാലയം കൂട്ടിച്ചേർത്തു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
