ഇത്രയും വലിയ അഴിമതിക്കാരനെയാണോ സുപ്രധാന പദവികളിൽ ഇരുത്തിയത്? സർക്കാറിനോട് ചോദ്യവുമായി ഹൈക്കോടതി

News Desk
1 Min Read

കൊച്ചി: കോടികളുടെ കശുവണ്ടി അഴിമതി കേസിൽ വിചാരണ നേരിടുന്ന കെ.എ. രതീഷ് ഖാദിബോ‍ഡ്, റൂട്രോണികസ് എംഡി പദവികളിൽ ഇപ്പോഴും തുടരുന്നതിൽ വിമർശനവുമായി ഹൈക്കോടതി. ഇത്രവും വലിയ അഴിമതിക്കാരനെയാണോ സുപ്രധാന പദവികളിൽ സർക്കാർ ഇരുത്തിയതെന്നും രതീഷിന്‍റെ നിയമനം എങ്ങനെ സാധ്യമാകുമെന്നും ഹൈക്കോടതി ചോദിച്ചു. കേസിൽ നാലാഴ്ചയ്ക്കകം മറുപടി നൽകാൻ സിംഗിൾ ബഞ്ച് ഉത്തരവിട്ടു.

600 കോടിയുടെ കശുവണ്ടി അഴിമിതിയിൽ വിചാരണ നേരിടുന്ന ഉദ്യോഗസ്ഥൻ, അഴമിതയിൽ വിചാരണ നേരിടണമെന്ന് കോടതി പറയുകയും സർക്കാർ പ്രോസിക്യൂഷൻ അനുമതി നൽകുകയും ചെയ്തിട്ടും കെ.എ. രതീഷ് മൂന്ന് സുപ്രധാന പദവികളിലാണ് തുടരുന്നത്. ഈ സ്ഥാനത്ത് നിർന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ടാണ് പൊതുപ്രവർത്തകനായ കെ.എം. ഷാജഹാൻ ഹൈക്കോടതിയെ സമീപിച്ചത്.

ഖാദിബോർഡ്, റൂട്രോണികസ് എംഡി സ്ഥാനങ്ങൾക്ക് പുറമെ ഖാദി ക്ഷേമനിധി ബോ‍ഡ് ചീഫ് എക്സിക്യൂട്ടീഫ് ഓഫീസർ തസ്തികയിലും ഇയാൾ തുടരുകയാണെന്നും ഈ സ്ഥാനം വഹിക്കാൻ ഉദ്യോഗസ്ഥൻ യോഗ്യനല്ലെന്നുമായിരുന്നും ഹ‍ജിക്കാരന്‍റെ വാദം. ഇത്രയും വലിയ അഴിമതിക്കാരനെ ഈ പദവികളിൽ ഇരുത്തുന്നത് എങ്ങനെ എന്നായിരുന്നു സർക്കാറിനോടുള്ള കോടതിയുടെ ചോദ്യം.

അഴിമതി നടത്താൻ നല്ല സാധ്യതയുള്ള പദവികളാണല്ലോ എന്നും കോടതി പരിഹസിച്ചു. ഗൗരവകരമായ ആരോപണങ്ങളാണ് രതീഷിനെതിരെയെന്ന് പറഞ്ഞ കോടതി ഈ നിയമനം എങ്ങനെ സാധ്യമായെന്നും ആരാഞ്ഞു. കേസിൽ നാലാഴ്ചയ്ക്കം മറുപടി നൽകാൻ സർക്കാറിനോട് കോടതി ആവശ്യപ്പെടടിട്ടുണ്ട്.

ഇടത് സർക്കാറിന്‍റെ കാലത്ത് രതീഷിന് വലിയ സംരക്ഷണമാണ് ലഭിച്ചത്. രണ്ട് വട്ടം അഴിമതിയിൽ സിബിഐ നൽകിയ പ്രോസിക്യൂഷൻ അനുമതി അപേക്ഷ പിണറായി സർക്കാർ തള്ളി. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്ോപഴും ഉദ്യോഗസ്ഥന് സംരക്ഷണം ലഭിച്ചു. കോടതി വടിയെടുത്തപ്പോഴായിരുന്നു പ്രോസിക്യൂഷൻ അനുമതി നൽകിയത്. ഈ ഉത്തരവ് പ്രതിയക്ക് അനുകൂലമായത് ഒടുവിൽ കോടതി ഇടപെട്ടാണ് തിരുത്തിച്ചത്. അഴിമതിക്കാരനായ ഉദ്യോഗസ്ഥൻ ഇനിയും ഈ പദവിയിൽ തുടരുമോ അതോ സർക്കാർ നീക്കുമോ എന്നതാണ് ഇനി അറിയേണ്ടത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article