അബ്ഷിറിൽ പ്രവാസികൾക്ക് ഇനി ജനന-മരണ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനില്‍ തിരുത്താം; പുതിയ സേവനം പ്രഖ്യാപിച്ച് മന്ത്രാലയം 

malayalampress
1 Min Read

റിയാദ്: സഊദി അറേബ്യയിലെ പ്രവാസികള്‍ക്ക് പുതിയ സേവനം പ്രഖ്യാപിച്ച് സഊദി ആഭ്യന്തര മന്ത്രാലയം. ജനന മരണ സര്‍ട്ടിഫിക്കറ്റുകള്‍ അബ്ശിര്‍ ഓണ്‍ലൈന്‍ സര്‍വീസ് വഴി തിരുത്താനുള്ള സൗകര്യമാണ് ആഭ്യന്തരമന്ത്രാലയം പ്രഖ്യാപിച്ചത്. മന്ത്രാലയ അണ്ടര്‍ സെക്രട്ടറി കേണല്‍ സാലിഹ് ബിന്‍ സഅദ് അല്‍മുറബ്ബ ഇത് സംബന്ധിച്ച് ഉത്തരവിറക്കി.

നിലവിൽ സഊദിയില്‍ ജനിച്ചവരുടെ ജനന സര്‍ട്ടിഫിക്കറ്റുകളിലെയും മരണ സര്‍ട്ടിഫിക്കറ്റുകളിലെയും അപാകതകള്‍ തിരുത്താന്‍ അഹവാലുല്‍ മദനി ഓഫീസുകളില്‍ നേരിട്ട് പോകേണ്ടിയിരുന്നു. ഇത് പ്രവാസികൾക്ക് ഏറെ ബുദ്ധിമുട്ട് പലപ്പോഴും ഉണ്ടാകാറുണ്ട്. ഓണ്‍ലൈന്‍ വഴി പുതിയ സേവനം വന്നതോടെ ഇനി ഇതിൽ പ്രവാസികൾക്ക് വലിയൊരു ആശ്വാസമാകും.

റിയാദിലെ ജവാസാത്ത് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അബ്ശിറിലെ പുതിയ ഓണ്‍ലൈന്‍ സേവനങ്ങളെ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി കേണല്‍ സാലിഹ് ബിന്‍ സഅദ് അല്‍മുറബ്ബ പരിചയപ്പെടുത്തി.

ഡിജിറ്റൽ പരിവർത്തനത്തിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രമങ്ങൾ മെച്ചപ്പെടുത്തുക, പൗരന്മാർക്കും താമസക്കാർക്കും മികച്ചതും നൂതനവുമായ പരിഹാരങ്ങൾ നൽകുക, സമയവും പരിശ്രമവും ലാഭിക്കുക, സിവിൽ സ്റ്റാറ്റസ് സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക എന്നിവയാണ് ഈ സാങ്കേതിക പദ്ധതികളുടെയും ഇലക്ട്രോണിക് സേവനങ്ങളുടെയും ലക്ഷ്യം.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article