പോലീസ്ക ജല പീരങ്കിയുടെ കഴുത്തൊടിച്ച് എസ്എഫ്ഐ; നന്നാക്കാൻ ഇനി ആളെത്തണം, ഇത്തരത്തിൽ തകരാറിലാക്കുന്നത് ആദ്യം

malayalampress
2 Min Read

പോലീസ്ക ജല പീരങ്കിയുടെ കഴുത്തൊടിച്ച് എസ്എഫ്ഐ; നന്നാക്കാൻ ഇനി ആളെത്തണം, ഇത്തരത്തിൽ തകരാറിലാക്കുന്നത് ആദ്യം

കണ്ണൂർ: ജില്ലയിലെ സമരങ്ങൾക്കുനേരെ പൊലീസ് വെള്ളം ചീറ്റിക്കുന്നതിനു തൽക്കാലത്തേക്ക് ഇടവേള. സിറ്റി പൊലീസിന്റെ പക്കലുള്ള ജലപീരങ്കി ‘വരുൺ’ എസ്എഫ്ഐ പ്രവർത്തകർ തകാരാറിലാക്കി. ഡൽഹി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടത്തിയ ഹെഡ് പോസ്റ്റ്ഓഫിസ് മാർച്ചിനിടെയാണു എസ്എഫ്ഐ പ്രവർത്തകർ വരുണിനു മുകളിൽ കയറി വെള്ളം ചീറ്റുന്ന പൈപ്പ് (ഗൺ) തിരിച്ചു പിടിച്ചു തകരാറിലാക്കിയത്.

ഇനി ഇതു നന്നാക്കണമെങ്കിൽ കൊല്ലത്തുനിന്ന് ആളെത്തണം. ഇതിനായുള്ള ഫയൽ നീങ്ങി ആളെത്തി നന്നാക്കുമ്പോഴേക്കും സമരങ്ങൾ പലതും കഴിഞ്ഞിരിക്കും. ഇന്നലെ നടന്ന എഐഎസ്എഫ് മാർച്ചിൽ വരുണില്ലാതെയാണു പൊലീസ് പ്രതിരോധിക്കാനെത്തിയത്. വരുൺ തകരാറിലാക്കിയ എസ്എഫ്ഐ പ്രവർത്തകരെ കണ്ടെത്തുന്നതിനായി പൊലീസ് സമരത്തിന്റെ ചിത്രങ്ങളും വിഡിയോയും പരിശോധിക്കുകയാണ്. പ്രവർത്തകരെ കണ്ടെത്തിയാൽ പൊതുമുതൽ നശിപ്പിച്ചതിന് കേസ് റജിസ്റ്റർ ചെയ്തേക്കും.

വരുണിന്റെ പൈപ്പ് (ഗൺ) പൊലീസ് നിൽക്കുന്ന സ്ഥലത്തേക്ക് സമരക്കാർ ബലപ്രയോഗത്തിലൂടെ തിരിച്ചതിനാലാണ് തകരാറിലായത്. ആദ്യമായാണ് ഇത് ഇത്തരത്തിൽ തകരാറിലാക്കുന്നത്.

രക്ഷപ്പെടാൻ വഴിതേടി

വെള്ളം ചീറ്റുന്നതിനു മുൻപ് സൈറൺ മുഴക്കും. ഇതു കേൾക്കുമ്പോഴേ സമരക്കാരിൽ പലരും ചെവിയിൽ വിരൽ കയറ്റും. ചെവിയിൽ വെള്ളം കയറിയാൽ ‘ഇയർ ബാലൻസ്’ തെറ്റുമെന്നാണ് അനുഭവം. വെള്ളത്തിൽ നിന്നു രക്ഷനേടാൻ പ്രതിഷേധത്തിനു മുൻപുതന്നെ ചെവിയിൽ പഞ്ഞി തിരുകി എത്തുന്നവരുമുണ്ട്. എന്നാൽ, വെള്ളത്തിന്റെ ശക്തിയിൽ ദൂരേക്ക് തെറിച്ച് വീണ് പരുക്കേറ്റവർ ഏറെയാണ്. ഒറ്റയ്ക്കു നിന്നാൽ ദൂരേക്ക് തെറിച്ചു പോകുമെന്നതിനാൽ പരസ്പരം കൈകോർത്ത് നിൽക്കുകയാണ് സമരക്കാരുടെ പതിവ്.

സമരം ‘തണുപ്പിക്കുന്ന’ കരുത്തൻ

ഏതു ചൂടേറിയ സമരത്തെയും തണുപ്പിക്കാൻ പൊലീസിന്റെ പക്കലുള്ള വരുണാസ്ത്രമാണ് ജലപീരങ്കി. സമരക്കാരെ പിരിച്ചുവിടുന്നതിനു ലാത്തിച്ചാർജ് ഒഴിവാക്കാനാണ് പൊലീസ് ജലപീരങ്കി പ്രയോഗിക്കുന്നതെങ്കിലും സമരക്കാർക്ക് ലാത്തിയടിയേക്കാൾ പേടിയാണു ജലപീരങ്കിയെ. സൈറൺ മുഴങ്ങുമ്പോഴേ സമരക്കാർ അപകടം തിരിച്ചറിയും. ലക്ഷ്യം തെറ്റാതെ 50 മീറ്റർ ദൂരത്തേക്കു വരെ വെള്ളം ചീറ്റാൻ ഇതിനാകും.

മിനിറ്റിൽ 2000 ലീറ്റർ മുതൽ 10,000 ലീറ്റർ വരെ വെള്ളം ചീറ്റിക്കാൻ കഴിയും. ശരാശരി ശക്തിയിൽ വെള്ളം ചീറ്റിച്ചാൽ 5 മിനിറ്റ് കൊണ്ടു പീരങ്കി കാലിയാവും. അത്രയും സമയം സമരക്കാർ പിടിച്ചുനിൽക്കില്ല എന്നതാണു പീരങ്കിയുടെ വിജയം. പ്രതിഷേധക്കാരുടെ തലയ്ക്കു താഴേക്കു മാത്രമേ പീരങ്കി പ്രയോഗിക്കാവൂ എന്നാണു നിർദേശമെങ്കിലും പലപ്പോഴും പാലിക്കപ്പെടാറില്ല. വെള്ളം ചീറ്റിയിട്ടും സമരക്കാർ പിരിഞ്ഞു പോയില്ലെങ്കിൽ മാത്രമാണ് പൊലീസ് ലാത്തിച്ചാർജും കണ്ണീർവാതകവും പ്രയോഗിക്കുക.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article