മലപ്പുറം വാണിയമ്പലം സ്വദേശി ജിദ്ദയിൽ നിര്യാതനായി

malayalampress
0 Min Read

ജിദ്ദ: മലപ്പുറം വണ്ടൂർ വാണിയമ്പലം ശാന്തി നഗറിൽ താമസിക്കുന്ന പള്ളിയാളി ദിൽഷാദ് (45) ജിദ്ദയിൽ നിര്യാതനായി. ഫലസ്തീൻ റോഡിലെ മൊബൈൽ മാർക്കറ്റിൽ ജോലിചെയ്തിരുന്ന ഇദ്ദേഹത്തിന് താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതം സംഭവിക്കുകയും മരിക്കുകയുമായിരുന്നു. 22 വർഷമായി പ്രവാസിയായിരുന്നു.

പിതാവ്: പള്ളിയാളി അബ്ദുൽ കരീം, മാതാവ്: നരിമണ്ണിൽ മൈമൂന, ഭാര്യ: റുബീന, മക്കൾ: ദിയാൻ, ഐദിൻ, സഹോദരികൾ: ദിൽസത്ത്, ദിൽറുബ. ജിദ്ദ കിങ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. സഹായങ്ങൾക്ക് കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article