കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് വീണ്ടും പോലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

News Desk
0 Min Read

കൊച്ചി: കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് വീണ്ടും പോലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം. പാലാരിവട്ടം പോലീസാണ് സംരക്ഷണം ഏര്‍പ്പെടുത്തിയത്. സംരക്ഷണത്തിനായി വനിത എ എസ് എയെ നിയോഗിച്ചതായി പോലീസ് പറഞ്ഞു.

പെണ്‍കുട്ടി നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. നേരത്തെ പോലീസ് സംരക്ഷണം പിന്‍വലികാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാട്ടി സെന്‍ട്രല്‍ പോലീസ് ഇവര്‍ക്ക് ഏര്‍പ്പെടുത്തിയ സുരക്ഷ പിന്‍വലിച്ചിരുന്നു.

തുടര്‍ന്നാണ് സംരക്ഷണം ആവശ്യപ്പെട്ട് കൊച്ചി സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ പെണ്‍കുട്ടി വീണ്ടും എത്തിയത്. തന്റെ പാസ്പോര്‍ട്ടും പണവും അടക്കം പിതാവും സംഘവും അപഹരിച്ചെന്നും പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article