മൾട്ടിപ്പിൾ എൻട്രി ഉംറ വിസ: കൂടുതൽ വിവരങ്ങൾ
റിയാദ്: സഊദി അറേബ്യ തീർതഥാടകർക്ക് കൂടുതൽ ആശ്വാസമായി പ്രഖ്യാപിച്ച മൾട്ടിപ്പിൾ എൻട്രി ഉംറ വിസയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. മൂന്ന് മാസം അഥവാ 90 ദിവസം സഊദിയിൽ താങ്ങാൻ സാധിക്കുന്ന മൾട്ടിപ്പിൾ എൻട്രി ഉംറ വിസ ഒരു വർഷ കാലാവധിയിലേക്കാണ് ഇഷ്യു ചെയ്യുന്നത്.
ഇന്ന് മുതലാണ് മൾട്ടിപ്പിൾ എൻട്രി ഉംറ വിസ ഇഷ്യു ചെയ്ത് തുടങ്ങിയത്. മലയാളംപ്രസ്സ് ഓൺലൈൻ ആണ് ഇക്കാര്യം ആദ്യം സഊദിയിൽ റിപ്പോർട്ട് ചെയ്തത്. തിങ്കളാഴ്ച രാവിലെ മലയാളംപ്രസ്സ് റിപ്പോർട്ട് ചെയ്ത വാർത്തയുടെ വിശദ വിവരങ്ങൾ പിന്നീടാണ് ഔദ്യോഗികമായി സഊദി മാധ്യമങ്ങളും തുടർന്ന് മറ്റു മലയാളം മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തത്. കൂടുതൽ വിവരങ്ങൾ അറിയാം 👇
90 ദിവസം കാലാവധി, ഒരു വർഷ വിസ
90 ദിവസം രാജ്യത്ത് തങ്ങാൻ കാലാവധിയുള്ള ഒരു വർഷ മൾട്ടി എൻട്രി ഉംറ വിസയാണ് അനുവദിക്കുന്നത്. സഊദിയിൽ എത്ര തവണ വേണമെങ്കിലും വന്ന് പോകാം എങ്കിലും ആകെ താങ്ങാനുള്ള കാലാവധി 90 ദിവസം ആയിരിക്കും. സഊദിയിത്തി കുറച്ച് ദിവസം കഴിഞ്ഞു പുറത്ത് പോയാൽ, വീണ്ടും തിരികെവരുമ്പോൾ നേരത്തെ താമസിച്ച ദിവസങ്ങൾ 90 ദിവസത്തിൽ നിന്ന് കുറക്കുമ്പോൾ കിട്ടുന്ന എണ്ണം ദിവസങ്ങൾ ആണ് പിന്നീട് സഊദിയിൽ കഴിയാൻ സാധിക്കുക എന്ന് സാരം.
“നുസുക്” സിസ്റ്റത്തിൽ ലഭ്യമായ പാക്കേജ് ദാതാക്കളിൽ ഒരാളിൽ നിന്ന് ഒരു സേവന പാക്കേജ് വാങ്ങുന്നതിലൂടെയാണ് ആദ്യ സന്ദർശന പ്രക്രിയ ആരംഭിക്കുന്നതെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി. നുസുക് വഴി ഉംറ പെർമിറ്റ് ഇഷ്യു ചെയ്യുകയും വേണം. ഓരോ തവണയും ഈ പ്രക്രിയ ചെയ്യണം.
വിസ നേടുന്നതിനായി അപേക്ഷകർ ഉംറ സർവിസ് പാക്കേജും വിമാന ടിക്കറ്റും നിർബന്ധമായും എടുത്തിരിക്കണം. കൂടാതെ, ഉംറ നിർവഹിക്കുന്നതിനായി ‘നുസുക്’ പ്ലാറ്റ്ഫോം വഴി ബുക്കിംഗ് സ്ഥിരീകരിക്കുകയും വേണം. ഈ വിസ കൈവശമുള്ളവർക്ക് സഊദി അറേബ്യയിലെ ഏത് വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, കര അതിർത്തികൾ വഴിയും രാജ്യത്ത് പ്രവേശിക്കാവുന്നതാണ്. കൂടാതെ വിസാ കാലാവധിയുള്ള സമയങ്ങളിൽ രാജ്യത്ത് എവിടെയും സ്വതന്ത്രമായി സഞ്ചരിക്കാനും അനുമതിയുണ്ട്.
ഉംറ വിസയും മൾട്ടിപ്പിൾ; പുതിയ മൾട്ടി ഉംറ വിസ ഇഷ്യു ചെയ്ത് സഊദി അറേബ്യ
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
