ഒമാനിലെ സലാലയ്ക്ക് സമീപം കാര്‍ മറിഞ്ഞ് അപകടം; മലയാളി യുവതി മരിച്ചു

malayalampress
1 Min Read

സലാല: ഒമാനിലെ സലാല- ഹൈമ റോഡില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതി മരിച്ചു. കണ്ണൂര്‍ താഴെചൊവ്വ സ്വദേശിനിയായ ഫാത്തിമത്ത് ഷാന (24) ആണ് മരിച്ചത്. താഴെചൊവ്വ തിലന്നൂര്‍ ബര്‍ഷ മഹലില്‍ കുടുംബാംഗമാണ്.

അപകടത്തില്‍ ഭര്‍ത്താവ് മുഹമ്മദ് ഷാനിദ് (31), കൂടെയുണ്ടായിരുന്ന മുഹമ്മദ് അനസ് പൂളക്കല്‍ (26) എന്നിവര്‍ക്ക് പരിക്കേറ്റു. ഇരുവരെയും സലാലയിലെ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഞായറാഴ്ച വൈകീട്ട് സലാല- ഹൈമ റോഡിലൂടെ യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. സൈന്‍ബോര്‍ഡ് സ്ഥാപിക്കുന്ന ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

മസ്‌കത്തിലെ സീബിലുള്ള ‘ഫാല്‍ക്കണ്‍ ഗ്രാഫിക്‌സ്’ സ്ഥാപനത്തില്‍ മുഹമ്മദ് ഷാനിദും മുഹമ്മദ് അനസും ജോലി ചെയ്യുകയായിരുന്നു. ഫാത്തിമത്ത് ഷാന അടുത്തിടെയാണ് സന്ദര്‍ശക വിസയില്‍ ഒമാനിലെത്തിയത്. മയ്യിത്ത് നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ബന്ധുക്കള്‍ അറിയിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article