മുംബൈ/റിയാദ്: ഉംറ വിസയും മൾട്ടിപ്പിൾ ആയി ഇഷ്യു ചെയ്ത് സഊദി അറേബ്യ. ഇന്ന് മുതലാണ് മൾട്ടി ഉംറ വിസ ഇഷ്യു ചെയ്തു തുടങ്ങിയത്. സഊദി സന്ദർശിക്കുന്ന ഉംറ വിസക്കാർക്ക് ഏറെ സൗകര്യപ്പെടുന്നതാണ് പുതിയ മൾട്ടി ഉംറ വിസ സംവിധാനം. ഇന്ന് മുതൽ ഉംറ വിസ ഇഷ്യു ചെയ്തവർക്ക് 365 ദിവസം കാലാവധിയുള്ള മൾട്ടി എൻട്രി വിസയാണ് ലഭിച്ചത്.
വാർത്താ ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com
അതേസമയം, മൾട്ടി ഉംറ വിസയുടെ റൂൾസ് ആൻഡ് റെഗുലേഷൻ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. 365 ദിവസം കാലാവധിക്കുള്ളിൽ എത്ര തവണ വേണേലും നിയന്ത്രങ്ങൾ ഇല്ലാതെ സഊദിയിൽ പ്രവേശിച്ചു തങ്ങാം എന്നാണോ അതല്ല ടൂറിസം മൾട്ടി വിസക്ക് സമാനമായി ഒരു വർഷത്തിനിടയിൽ എത്ര തവണ പ്രവേശിച്ചാലും ആകെ സഊദി യിൽ താങ്ങാനുള്ള സമയം സമയം (Duration of stay) 90 ദിവസം ആണോ എന്ന് വ്യക്തമല്ല.
പരസ്യ അന്വേഷണങ്ങൾക്ക്: https://wa.me/malayalampress online

ഏതായാലും, സന്ദർശകർക്ക് ഏറെ ആശ്വാസവും സന്തോഷവും നൽകുന്നതാണ് മൾട്ടി എൻട്രി ഉംറ വിസ. വരും ദിവസങ്ങളിൽ ഇതിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ് കരുതുന്നത്. സഊദി അറേബ്യ ഔദ്യോഗികമായി മൾട്ടി ഉംറ വിസയുടെ കാര്യങ്ങളും പുറത്തു വിട്ടിട്ടില്ലെന്ന് ഞങ്ങളുടെ സഊദി ഡസ്ക് റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ ഉംറ വിസയോടൊപ്പം സഊദി അറേബ്യയിൽ സന്ദർശനത്തിനായും കുടുംബങ്ങളെ കാണാനുമായും മറ്റും നിരവധി പ്രവാസി കുടുംബങ്ങളാണ് ഉംറ വിസ ഉപയോഗിക്കുന്നത്.
അതേസമയം, പുതിയ ഉംറ സീസൺ ആരംഭിച്ച് ഒന്നര മാസത്തിനിടെ വിദേശത്തുനിന്ന് എത്തിയത് 12,70,000 തീർഥാടകർ. ഉംറ വിസയിൽ എത്തിയവരുടെ എണ്ണം 9,31,500 ആയി ഉയർന്നതായി ഹജ്ജ്-ഉംറ മന്ത്രാലയവും ‘ഗസ്റ്റ് ഓഫ് ഗോഡ്’ പ്രോഗ്രാമും വ്യക്തമാക്കി. ഉംറ സീസൺ ആരംഭിച്ച ദുൽഹിജ്ജ 15 മുതൽ മുഹറം അവസാനം വരെയുള്ള കാലയളവിലെ കണക്കാണിത്.
കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് തീർഥാടകരുടെ എണ്ണത്തിൽ 22.5 ശതമാനം വളർച്ചാ നിരക്കാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വിഷൻ 2030-െൻറയും തീർഥാടക സേവന പ്രോഗ്രാമിെൻറയും ലക്ഷ്യങ്ങൾ മുൻനിർത്തി വിദേശ തീർഥാടകർക്കായി ഒരുക്കിയിട്ടുള്ള സമഗ്രമായ സേവന സംവിധാനങ്ങളാണ് ഈ വർദ്ധനവിന് പിന്നിലെന്ന് ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു.
വാർത്താ വിഷയങ്ങൾക്ക്: gulfupdates.malayalam@gmail.കോം
പരസ്യ അന്വേഷണങ്ങൾക്ക്: https://wa.me/malayalampress online
വാർത്താ ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
