കെഎസ്ആർടിസി ബസ്സിൽ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കെഎസ്ആർടിസി ജീവനക്കാരൻ പിടിയിൽ

News Desk
0 Min Read

ആലപ്പുഴ∙ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റിൽ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം. കൂടെ യാത്ര ചെയ്ത കെഎസ്ആർടിസി ജീവനക്കാരനാണ് യുവതിയെ ഉപദ്രവിച്ചത്. സംഭവത്തിൽ കായംകുളം ഡിപ്പോയിലെ ഡ്രൈവർ രഞ്ജൻ (53) പിടിയിലായി.

ബസിൽ നിന്ന് ഇറങ്ങി ഓടിയ രഞ്ജനെ യാത്രക്കാരും നാട്ടുകാരും ചേർന്ന് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. കരുവാറ്റ കന്നുകാലി പാലത്തിനു സമീപമായിരുന്നു സംഭവം. ആലപ്പുഴയിൽ നിന്ന് കൊല്ലത്തേയ്ക്ക് പോവുകയായിരുന്നു ബസ്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article