തിരുവനന്തപുരം: ശശി തരൂർ എംപി ലിഫ്റ്റിൽ കുടുങ്ങി. തിരുവനന്തപുരം പിഎംജിയിലെ പ്രശാന്ത് ഹോട്ടലിലെ ലിഫ്റ്റിലാണ് കുടുങ്ങിയത്. റോട്ടറി ക്ലബ്ബിന്റെ പരിപാടിയിൽ പങ്കെടുക്കാനായി എത്തിയതായിരുന്നു തരൂർ. ആറാം നിലയിലേക്ക് ലിഫ്റ്റിൽ പോയതായിരുന്നു.
ഹോട്ടൽ അധികൃതർ ലിഫ്റ്റ് തുറക്കാനായി ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. പിന്നാലെ ഫയർഫോഴ്സ് അധികൃതർ എത്തിയാണ് തരൂരിനെ പുറത്തിറക്കിയത്. അരമണിക്കൂർ നേരം തരൂർ ലിഫ്റ്റിൽ കുടുങ്ങി.
പുറത്തെത്തിച്ച ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്ക് തരൂർ നന്ദി പറഞ്ഞു. ‘‘എല്ലാവരും ഓകെയാണ്. ആദ്യം ഹോട്ടലുകാർ വന്നു. അവർക്ക് ഒന്നും ചെയ്യാൻ പറ്റിയില്ല. പിന്നെയാണ് ഫയർഫോഴ്സിനെ വിളിക്കാമെന്ന് തോന്നിയത്. അവരാണ് രക്ഷിച്ചത്. വിളിച്ച് 5 മിനിറ്റിനുള്ളിൽ തന്നെ ഫയർഫോഴ്സ് എത്തി, അവർക്ക് നന്ദി പറയുന്നു’’– തരൂർ പറഞ്ഞു
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
