റിയാദ്: സഊദിയിൽ പ്രവാസികൾക്കും സ്വദേശി പൗരന്മാർക്കും സേവനങ്ങൾ കൂടുതൽ എളുപ്പമാകുന്ന തരത്തിൽ ഡിജിറ്റൽ ‘തവക്കൽന’യിൽ 160 പുതിയ സേവനങ്ങൾ കൂടി ഉൾപ്പെടുത്തി. പൗരന്മാർക്കും രാജ്യത്തെ താമസക്കാർക്കും നൽകിവരുന്ന ഡിജിറ്റൽ സർക്കാർ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിെൻറ ഭാഗമായാണ് ഈ വിപുലീകരണം.
വിദ്യാഭ്യാസം, ആരോഗ്യം, നഗരസഭ-പാർപ്പിടം, നീതിന്യായം, പരിസ്ഥിതി, ഗതാഗതം, സാമ്പത്തികം, തൊഴിൽ, സാമൂഹിക സുരക്ഷ, ടൂറിസം തുടങ്ങിയ പ്രധാനപ്പെട്ട എല്ലാ വകുപ്പുകളും ഈ പുതിയ ഡിജിറ്റൽ നവീകരണത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നുണ്ട്
വിവിധ സർക്കാർ, സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങളും സർക്കാരിതര സന്നദ്ധ സംഘടനകളുമായിട്ടുള്ള 40-ഓളം സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഇത്രയധികം സേവനങ്ങൾ ആപ്പിലേക്ക് സംയോജിപ്പിച്ചത്. തവക്കൽനാ സംവിധാനവും സഊദിയിലെ മറ്റ് പ്രമുഖ സ്ഥാപനങ്ങളും തമ്മിലുള്ള ഡിജിറ്റൽ സംയോജനത്തിന്റെ വേഗത വർധിക്കുന്നതിനെ പ്രതിഫലിപ്പിക്കുന്നതാണ് ഈ പുതിയ നടപടി.
സഊദി വിഷൻ 2030-ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി ഡിജിറ്റൽ പരിവർത്തനം ശക്തമാക്കുക, സർക്കാർ സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഒരൊറ്റ ദേശീയ പ്ലാറ്റ്‌ഫോമിലൂടെ പരമാവധി സേവനങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാക്കാനും, അതുവഴി ഉപഭോക്താക്കൾക്ക് കൂടുതൽ എളുപ്പത്തിൽ കാര്യങ്ങൾ നിർവഹിക്കാനുമുള്ള ‘തവക്കൽനാ’യുടെ നിരന്തര ശ്രമങ്ങളുടെ തുടർച്ചയാണിത്.
സർക്കാർ-സ്വകാര്യ മേഖലകളിലെ സേവനങ്ങൾ വളരെ വേഗത്തിൽ ലഭ്യമാകുന്നതോടെ പൊതുജനങ്ങൾക്ക് സമയവും അധ്വാനവും ലാഭിക്കാനും അതിലൂടെ ജീവിതനിലവാരം ഉയർത്താനും സാധിക്കും. വിവിധ മന്ത്രാലയങ്ങൾ, അതോറിറ്റികൾ, സർവകലാശാലകൾ എന്നിവയുൾപ്പെടെയുള്ള സ്ഥാപനങ്ങളുമായി ചേർന്നാണ് വ്യക്തികളുടെ ദൈനംദിന ആവശ്യങ്ങളെ സ്പർശിക്കുന്ന വൈവിധ്യമാർന്ന ഈ സേവനങ്ങൾ ഒരുക്കിയിരിക്കുന്നത്.
വിദ്യാഭ്യാസം, ആരോഗ്യം, നഗരസഭ-പാർപ്പിടം, നീതിന്യായം, പരിസ്ഥിതി, ഗതാഗതം, സാമ്പത്തികം, തൊഴിൽ, സാമൂഹിക സുരക്ഷ, ടൂറിസം തുടങ്ങിയ പ്രധാനപ്പെട്ട എല്ലാ വകുപ്പുകളും ഈ പുതിയ ഡിജിറ്റൽ നവീകരണത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നുണ്ട
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
