ഓട്ടോറിക്ഷയിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; ഡ്രൈവർ അറസ്റ്റിൽ

News Desk
0 Min Read

കൊച്ചി: സവാരിക്ക് വിളിച്ച ഓട്ടോയിൽ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. പനങ്ങാട് സ്വദേശി മിഥുനാണ് അറസ്റ്റിലായത്. വൈറ്റിലയില്‍ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി ഓട്ടോ വിളിച്ച യുവതിയെ, വഴി തെറ്റിച്ച് പനങ്ങാടുള്ള ആളൊഴിഞ്ഞ സ്ഥലത്തുകൊണ്ട് പോയി ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. 

അതിക്രമത്തിനിടെ ബഹളം വച്ചതോടെ പ്രതി യുവതിയെ അടുത്തുള്ള ഒരിടത്ത് ഇറക്കിവിടുകയായിരുന്നു. സംഭവത്തിനു പിന്നാലെ ഇയാള്‍ ഒളിവില്‍ പോവുകയും ചെയ്തു. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരുന്നത് പ്രതിയെ പിടികൂടുന്നതില്‍ പൊലീസിനു ബുദ്ധിമുട്ടുണ്ടാക്കി. പിന്നീട് ഇയാൾ എറണാകുളം ചിറ്റൂർ ഭാഗത്ത് എത്തിയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. 

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article