കാന്തപുരത്തിന്റെ പേരിൽ വ്യാജ പോസ്റ്റും വീഡിയോയും; പത്തിലധികം സോഷ്യൽ മീഡിയ

News Desk
1 Min Read

കോഴിക്കോട്: ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയുമായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ പേരിൽ വസ്തുതാ വിരുദ്ധവും അപകീർത്തികരവുമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ (Fake Social Media Posts) പ്രചരിപ്പിക്കുന്നവർക്കെതിരെ പരാതി നൽകി.

കാന്തപുരത്തിന്റെ വസിയ്യത്ത് എന്ന വ്യാജേന തെറ്റിദ്ധാരണാജനകവും വസ്തുതക്ക് നിരക്കാത്തതും അപകീർത്തികരവുമായ പോസ്റ്ററുകളും വീഡിയോകളും പ്രചരിപ്പിച്ച പത്തിലധികം വരുന്ന സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെയും അത് പങ്കുവെച്ചവർക്കും എതിരെയാണ് ആഭ്യന്തര മന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്കും കുന്ദമംഗലം പോലീസ് സ്റ്റേഷനിലും പരാതി നൽകിയത്.

വ്യാജ പ്രചാരങ്ങളിലൂടെ വിദ്വേഷവും അപകീർത്തിയും പ്രചരിപ്പിക്കുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും തുടർന്നും ഇത്തരം പ്രവർത്തനങ്ങൾ തടയുകയും കുറ്റവാളികൾക്ക് ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരം ശിക്ഷ നൽകയും വേണമെന്നും മർകസ് മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻസ് ജോയിന്റ് ഡയറക്ടർ ഷമീം കെ കെ നൽകിയ പരാതിയിൽ പറയുന്നു.
….

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article