സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്

News Desk
0 Min Read

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13,450 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 1,07,600 രൂപയുമായി.

മൂന്ന് ദിവസത്തെ വിലവര്‍ധനക്ക് പിന്നാലെയാണ് ഇന്നത്തെ നേരിയ ഇടിവ്. ഇന്നലെ പവന് 1,000 രൂപയും ഗ്രാമിന് 125 രൂപയും ഉയര്‍ന്നിരുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article