കാസർകോട്: 30 കിലോ കഞ്ചാവുമായി അന്തർസംസ്ഥാന കുറ്റവാളിയും കൂട്ടാളിയും പിടിയിൽ. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് രണ്ടുപേർ പിടിയിലായത്. കാഞ്ഞങ്ങാട് സ്വദേശിയായ അഹമ്മദ് കബീർ ലാല (ലാലാ കബീർ), മുഹമ്മദ് മിർഷാൻ എന്നിവരാണ് ആരിക്കാടി ടോള്‍ പ്ലാസയ്ക്ക് സമീപത്ത് വച്ച് കാറില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി പിടികൂടിയത്. രഹസ്യ വിവരത്തെത്തുടർന്നാണ് പൊലീസ് ശനിയാഴ്ച രാവിലെ ടോൾ പ്ലാസയ്ക്ക് സമീപത്ത് പരിശോധന നടത്തിയത്.
കേരളത്തിലും കർണാടകയിലുമായി കവര്‍ച്ച, തട്ടിക്കൊണ്ടു പോകല്‍, ക്വട്ടേഷന്‍ തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് ലാലാ കബീര്‍. മൈസൂരുവിൽ ജയിലിലായിരുന്ന ലാലാ കബീർ അടുത്തിടെയാണ് പുറത്തിറങ്ങിയത്. കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ ബൈജു കെ. ജോസ്, എസ്‌ഐ കെ.പി. ഗണേശന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
