“മുഖ്യമന്ത്രിയുടേത് അതിഥി തൊഴിലാളി വിരുദ്ധത”; സർക്കാരിനെതിരെ വിമർശനവുമായി കാന്തപുരം എപി വിഭാഗം

News Desk
0 Min Read

കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി.സതീശൻ്റെ റിവേഴ്സ് റെമിറ്റൻസ് പരാമർശത്തിൽ രൂക്ഷ വിമാർശനവുമായി കാന്തപുരം എപി വിഭാഗം. മുഖ്യമന്ത്രിയുടേത് അതിഥി തൊഴിലാളി വിരുദ്ധതയാണ്. നാക്ക്‌പിഴവോ, കണക്കിലെ പിഴവോ അല്ല. എസ്‌വൈഎസ് സംസ്ഥാന പ്രസിഡൻ്റ് മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരിയാണ് ഫേസ്ബുക്കിലൂടെ വിമർശനം ഉന്നയിച്ചത്.

മുഖ്യമന്ത്രിയുടെ വാദം വലതുപക്ഷ രാഷ്ട്രീയമാണ്. ‘റിവേഴ്‌സ് റെമിറ്റൻസ്’ പരാമർശം ഒരു കണക്കിലെ പിഴവ് മാത്രമായി കാണാൻ കഴിയില്ല. കണക്ക് തെറ്റിയാൽ തിരുത്താം. എന്നാൽ ആ കണക്കിനെ പൊതിഞ്ഞു നിൽക്കുന്ന ഒരു ആശയലോകമുണ്ട്. അതാണ് കൂടുതൽ അപകടകരമെന്നും പോസ്റ്റിൽ കുറിച്ചിട്ടുണ്ട്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article