ന്യൂഡല്‍ഹി: രാജ്യത്ത് ആഭ്യന്തര വ്യോമയാന സര്‍വീസുകള്‍ക്കുള്ള ഇന്ധന വില കുറച്ച് കേന്ദ്ര സര്‍ക്കാര്‍. ലിറ്ററിന് അഞ്ച് രൂപയാണ് കുറച്ചത്. ഇതോടെ, ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവലി (ATF) ന്റെ ഡല്‍ഹിയിലെ നിരക്ക് ലിറ്ററിന് 110 രൂപയാകും.
പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്ന് കഴിഞ്ഞാഴ്ച ജെറ്റ് ഇന്ധന വിലയില്‍ റെക്കോര്‍ഡ് വര്‍ധന രേഖപ്പെടുത്തിയിരുന്നു. ആഗോള ഊര്‍ജ മാര്‍ക്കറ്റുകളില്‍ പ്രതിസന്ധിയുണ്ടാവുകയും ക്രൂഡ് ഓയില്‍ വില വലിയ തോതില്‍ വര്‍ധിക്കുകകയും ചെയ്തതോടെയായിരുന്നു ഇത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
