ബെംഗളൂരുവിനെ നടുക്കി പട്ടാപ്പകൽ കൊലപാതകം: കുപ്രസിദ്ധ ഗുണ്ട രാജ വെട്ടേറ്റു മരിച്ചു

News Desk
1 Min Read

ബെംഗളൂരു: ജെ.പി. നഗറിൽ കുപ്രസിദ്ധ ഗുണ്ടാനേതാവ് രാജ പട്ടാപ്പകൽ വെട്ടേറ്റു മരിച്ചു. കൊലക്കേസിൽ പ്രതിയായ രാജയെ, ജനമധ്യത്തിൽ വെച്ച് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ക്വട്ടേഷൻ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് ഈ അരുംകൊലയ്ക്ക് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു.

തെക്കൻ ബെംഗളൂരു കേന്ദ്രീകരിച്ച് നടന്നുവരുന്ന ഗുണ്ടാ പ്രവർത്തനങ്ങളിലെ പ്രധാന കണ്ണിയായിരുന്നു കൊല്ലപ്പെട്ട രാജ എന്ന് പോലീസ് അറിയിച്ചു. ചായ കുടിക്കാനായി റോഡരികിലൂടെ നടന്നുപോവുകയായിരുന്ന രാജയെ നാലംഗ സംഘം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.

രാജയെ നടുറോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കൃത്യത്തിന് ശേഷം അക്രമിസംഘം ഒരു ടാക്സി കാറിൽ കയറി രക്ഷപ്പെടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. പ്രതികളെ കണ്ടെത്തുന്നതിനായി പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article