ബഹ്റൈനിൽ ഇറാൻ്റെ ഡ്രോൺ ആക്രമണം; അപലപിച്ച് വിദേശകാര്യമന്ത്രാലയം

News Desk
1 Min Read

മനാമ: ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തെ ശക്തമായി അപലപിച്ച് ബഹ്‌റൈൻ. ഇന്ന് പുലർച്ചെ നടന്ന ആക്രമണം രാജ്യത്തിൻ്റെ പരമാധികാരത്തിന്മേലുള്ള നഗ്നമായ ലംഘനമാണെന്ന് ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

മേഖലയിലെ യുഎസ് സേനയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇറാൻ നേരത്തെ അവകാശപ്പെട്ടിരുന്നുവെങ്കിലും, ഇവ എവിടെയാണെന്ന കൃത്യമായ വിവരങ്ങൾ പുറത്തുവിട്ടിരുന്നില്ല. സംഘർഷം ലഘൂകരിക്കാനുള്ള തീവ്രശ്രമങ്ങൾ നടക്കുന്നതിനിടയിലാണ് ഇറാൻ്റെ ഭാഗത്തുനിന്ന് പ്രകോപനം ഉണ്ടായിരിക്കുന്നത്.

തുടർച്ചയായ സൈനിക നടപടികളിലൂടെ ഇറാൻ സമാധാന ശ്രമങ്ങൾക്ക് തുരങ്കം വയ്ക്കുകയാണെന്ന് ബഹ്‌റൈൻ ആരോപിച്ചു. അന്താരാഷ്ട്ര നിയമങ്ങൾ അനുസരിച്ച് തങ്ങളുടെ പരമാധികാരം, സുരക്ഷ, സ്ഥിരത എന്നിവ സംരക്ഷിക്കാനുള്ള പൂർണ അവകാശം ഉണ്ടെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ബഹ്‌റൈൻ അന്താരാഷ്ട്ര രാജ്യങ്ങളോട് ആവശ്യപ്പെട്ടു.

…..

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article