കേരളം പനിക്കിടക്കയിൽ; 15 പേർക്ക് ഇന്ന് ഷിഗെല്ല സ്ഥിരീകരിച്ചു

News Desk
1 Min Read

തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യവകുപ്പിൻ്റെ പ്രതിരോധ പ്രവർത്തനങ്ങൾ പാളി. ഇന്ന് 15 പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. ഈമാസം മാത്രം 165 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈവർഷം 241 പേർക്കാണ് ഷിഗെല്ല ബാധിച്ചത്. ഇതിൽ 6 ജീവനുകൾ നഷ്ടമായി.

4041 പേർ വയറിളക്ക രോഗം ബാധിച്ച് ചികിത്സയിലാണെന്നാണ് ആരോഗ്യവകുപ്പിൻ്റെ കണക്കുകൾ. സംസ്ഥാനത്ത് ഇന്ന് 159 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഡെങ്കിപ്പനി ബാധിച്ച് രണ്ട് പേർ മരിച്ചു. പാലക്കാട് പെരുമാട്ടിയിൽ 47 കാരിയും, മലപ്പുറം അലിപ്പറമ്പിൽ 56 കാരിയുമാണ് മരിച്ചത്. 295 പേർക്ക് രോഗബാധയുള്ളതായി സംശയമുണ്ട്.

ഡെങ്കിപ്പനിയിൽ ഈ മാസം മാത്രം 1560 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വർഷം ഡെങ്കിപ്പനി ബാധിച്ച് 19 പേരാണ് മരിച്ചത്. സാധാരണ വൈറൽ പനി ബാധിച്ച് ഇന്ന് 13757 പേർ ചികിത്സ തേടിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article