വി.ഡി.സതീശന്‍ സര്‍ക്കാരിന്റെ ആദ്യബജറ്റ് ഇന്ന്: സുപ്രധാന വികസന പദ്ധതികൾ ബജറ്റില്‍ പ്രഖ്യാപിച്ചേക്കും

News Desk
1 Min Read

വി.ഡി സതീശന്‍ സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്. ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി.ഡി സതീശന്‍ രാവിലെ 9 മണിക്ക്  തന്‍റെ കന്നി ബജറ്റ് അവതരിപ്പിക്കും. യു.ഡി.എഫ് പ്രകടന പത്രികയില്‍ പറയുന്ന ഇന്ദിര ഗ്യാരന്‍റികള്‍ ഉള്‍പ്പെടെയുള്ള ക്ഷേമ പദ്ധതികളും കേരളത്തെ തുറമുഖ നഗരമാക്കുന്ന മിഷന്‍ സമുദ്ര ഉള്‍പ്പെടെയുള്ള സുപ്രധാന വികസന പദ്ധതികളും ബജറ്റില്‍ പ്രഖ്യാപിച്ചേക്കും. 

ധനപ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് ഖജനാവില്‍ പണം നിറക്കാനുള്ള നടപടികളും ബജറ്റിലുണ്ടാകും. മദ്യ വില വര്‍ധന, മദ്യത്തിന് പ്രത്യേക സെസ്, ഭൂമിയുടെ ന്യായവില വര്‍ധിപ്പിക്കല്‍ തുടങ്ങിയ നിര്‍ദേശങ്ങള്‍ വരുമാന വര്‍ധനയ്ക്ക് സര്‍ക്കാര്‍ പരിഗണനയിലുണ്ടെന്നാണ് വിവരം. 

ധനവകുപ്പ് അഡി. ചീഫ് സെക്രട്ടറി കന്‍റോണ്‍മെന്‍റ് ഹൗസില്‍. കെ.ആര്‍.ജ്യോതിലാല്‍ ബജറ്റ് രേഖ മുഖ്യമന്ത്രിക്ക് കൈമാറി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article