ജനപ്രിയ മദ്യമായ ജവാന് ബെവ്കോ ഔട്ടുലെറ്റുകളിൽ ക്ഷാമം

News Desk
1 Min Read

എറണാകുളം: ജനപ്രിയ മദ്യമായ ജവാന് ബെവ്കോ ഔട്ടുലെറ്റുകളിൽ ക്ഷാമം. തിരുവല്ലയിലെ ഗോഡൗണിൽ നിന്നും രണ്ട് ദിവസമായി മദ്യം കയറ്റി അയക്കുന്നില്ല. പാക്കിങ് സാമഗ്രികളുടെ അഭാവമാണ് മദ്യം കയറ്റി അയക്കുന്നതിൽ കാലതാമസമുണ്ടാക്കുന്നതെന്നാണ് വിശദീകരണം. ടെൻഡർ നടപടികൾ വൈകുന്നതും തിരിച്ചടിയുണ്ടാക്കുന്നത്.

കുപ്പി, കേസ്, ലേബൽ, ക്യാപ്പ് എന്നിവ ഇല്ലാത്തതാണ് ഉൽപ്പാദനത്തെ പ്രതിസന്ധിയിലാക്കിയത്. ടെൻഡർ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാത്തതാണ് പ്രശ്‌നമായത്. വസ്തുക്കൾ ഇല്ല എന്ന് കാട്ടി ടിഎസ്‌സിഎൽ മാനേജർ നാലുതവണ എംഡിക്ക് കത്ത് നൽകിയിരുന്നു. കത്തിന്മേൽ ബെവ്‌കോ എംഡി എം.ആർ. അജിത് കുമാറിന്റെ ഭാഗത്തുനിന്ന് ടെൻഡർ മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള നടപടികളുണ്ടാകുന്നില്ലെന്നാണ് പരാതി. ദിവസവും 6000 മുതൽ 10000 കേസ് വരെ കയറ്റി അയച്ചിരുന്നത്.
….

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article