ജമ്മു: പ്രതിശ്രുത വരൻ ഉപദ്രവിക്കുന്നെന്ന് ആരോപിച്ച് വിഡിയോ പങ്കുവെച്ച ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച് ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ. ജമ്മുവിലാണ് സംഭവം.
പ്രതിശ്രുത വരൻ പ്രശാന്ത് ശർമ്മ തന്നെയും കുടുംബത്തെയും ഉപദ്രവിക്കുകയും അപവാദ പ്രചരണം നടത്തുകയും ചെയ്തുവെന്നാണ് റോണിഷ സത്തി ആരോപിച്ചത്. രണ്ട് വിഡിയോകൾ പോസ്റ്റ് ചെയ്തതിന് ശേഷം റോണിഷ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. സംഭവത്തിന് ശേഷം യുവതിയെ ജമ്മുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
”പ്രശാന്ത് വ്യാജ സോഷ്യൽ മീഡിയ പേജ് ഉണ്ടാക്കി മകൾ റോണിഷയെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ എഴുതി പോസ്റ്റ് ചെയ്തു. അയാൾ അവളുടെ ചിത്രങ്ങൾ പങ്കുവെക്കുകയും കള്ളങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത് അവളെ മാനസികമായി തളർത്തി.
എൻ്റെ ഭർത്താവ് ഒരു ഓട്ടോ ഡ്രൈവറായിരുന്നു. ഞാൻ വസ്ത്രങ്ങൾ തുന്നിയിരുന്ന ആളായിരുന്നു. കഷ്ടപ്പെട്ടാണ് ഞങ്ങൾ കുടുംബം പുലർത്തിയിരുന്നത്. ഞങ്ങൾ എന്ത് കുറ്റമാണ് ചെയ്തത്?,” റോണിഷയുടെ അമ്മ പറഞ്ഞു.
അതേസമയം പൊലീസിൽ നിന്ന് കുടുംബത്തിന് യാതൊരു സഹായവും ലഭിച്ചില്ലെന്ന് അവർ ആരോപിച്ചു. ഇത്രയും ദിവസങ്ങൾ കഴിഞ്ഞിട്ടും ആ വ്യാജ പേജിന്റെ വിലാസം കണ്ടെത്താൻ പോലും പൊലീസിന് കഴിഞ്ഞിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.
…..
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
