അബ്ദുറഹീം മോചനം; നടപടികൾ വൈകുന്നു, പത്രക്കുറിപ്പിറക്കി നിയമ സഹായ സമിതി

malayalampress
1 Min Read

റിയാദ്: സഊദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുറഹീമിന്റെ മോചനത്തിനായുള്ള നിയമനടപടികൾ അതിവേഗം പുരോഗമിക്കുന്നതായി സഹായസമിതി അറിയിച്ചു. ജയിൽ മോചനത്തിന് ശേഷമുള്ള അന്തിമ ഘട്ടമായ എക്സിറ്റ് വിസ ഏതു നിമിഷവും ലഭ്യമായേക്കുമെന്നാണ് സമിതി നൽകുന്ന സൂചന. ജയിൽ ശിക്ഷ കാലാവധി അവസാനിച്ചുവെങ്കിലും മോചനം വൈകുന്നതോടെ ജയിൽ മോചനവുമായി ബന്ധപ്പെട്ട ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നും റിയാദിലെ നിയമ സഹായ സമിതി അറിയിച്ചു.

രണ്ട് പതിറ്റാണ്ടുകാലം പഴക്കമുള്ള കേസായതിനാൽ ജയിലിൽ നിന്നുള്ള വിടുതൽ നടപടികൾക്ക് അതിൻ്റെതായ സ്വാഭാവിക സമയം ആവശ്യമുണ്ടെന്നും, നിലവിലെ കാലതാമസത്തിൽ അസ്വാഭാവികതയൊന്നുമില്ലെന്നുമാണ് സമിതി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് റഹീമിൻ്റെ ഇരുപത് വർഷത്തെ ശിക്ഷാ കാലാവധി ഔദ്യോഗികമായി അവസാനിച്ചത്. അതേസമയം, പെരുന്നാൾ അവധി ദിനങ്ങൾ എക്‌സിറ്റ് വിസ ഉൾപ്പെടെയുള്ള നടപടിക്രമങ്ങളെ നേരിയ തോതിലെങ്കിലും ബാധിച്ചേക്കുമോ എന്ന ആശങ്ക സമിതി ഭാരവാഹികൾ പങ്കുവെക്കുന്നുണ്ടെങ്കിലും റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട പ്രധാന വകുപ്പുകൾ തുടർന്നും പ്രവർത്തിക്കുമെന്നാണ് ഒടുവിൽ ലഭിക്കുന്ന ഔദ്യോഗിക വിവരം.

വാരാന്ത്യ അവധിക്ക് ശേഷം വരുന്ന ഞായറാഴ്ചയോടെ ഫയലുകളുടെ നീക്കം കൂടുതൽ വേഗത്തിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. റഹീമിന്റെ മോചനത്തിനായുള്ള ഭൂരിഭാഗം നിയമനടപടികളും ഇതിനകം വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ടെന്നും ജയിലിൽ നിന്നുള്ള ഔദ്യോഗിക വിടുതൽ പ്രക്രിയ അവസാനിച്ചാലുടൻ തന്നെ എമർജൻസി സർട്ടിഫിക്കറ്റ് വഴി എക്സിറ്റ് വിസ ലഭ്യമാക്കാനുള്ള അടുത്ത ഘട്ടത്തിലേക്ക് കടക്കുമെന്നും പവർ ഓഫ് അറ്റോർണി സിദ്ദിഖ് തുവൂർ അറിയിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!