മസ്കത്ത്: ബലിപെരുന്നാള്‍ പ്രമാണിച്ച് ഒമാനിലെ സ്വകാര്യ മേഖലയിലെ എല്ലാ സ്ഥാപനങ്ങളും ജീവനക്കാരുടെ മേയ് മാസത്തിലെ ശമ്പളം മേയ് 25 തിങ്കളാഴ്ചയ്ക്ക് മുമ്പായി നല്‍കണമെന്ന് തൊഴില്‍ മന്ത്രാലയം ഉത്തരവ്. ബുധനാഴ്ച പുറപ്പെടുവിച്ച സര്‍ക്കുലറിലാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
പെരുന്നാള്‍ ആഘോഷങ്ങളോട് അനുബന്ധിച്ച് ജീവനക്കാര്‍ക്ക് അവരുടെ സാമ്പത്തികവും കുടുംബപരവുമായ ആവശ്യങ്ങള്‍ മുന്‍കൂട്ടി നിറവേറ്റാന്‍ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടിയെന്ന് മന്ത്രാലയം അറിയിച്ചു.
നിശ്ചിത സമയപരിധിക്കുള്ളില്‍ ശമ്പള കൈമാറ്റം പൂര്‍ത്തിയാക്കണമെന്നും ഈ നിർദേശം കൃത്യമായി പാലിക്കണമെന്നും തൊഴില്‍ മന്ത്രാലയം തൊഴിലുടമകളോട് ആവശ്യപ്പെട്ടു.
…
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
