സെക്രട്ടറിയേറ്റിന്റെ ‘സമര കവാടം’ 10 വർഷത്തിനുശേഷം തുറന്നു; ബാരിക്കേടുകൾ നീക്കി

News Desk
1 Min Read

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന്റെ പ്രധാനപ്പെട്ട കവാടമായ നോർത്ത് ​ഗേറ്റ് 10 വർഷത്തിനുശേഷം തുറന്നു. കോൺഗ്രസ് അനുകൂല സംഘടനകളുടെ നേതൃത്വത്തിലാണ് ഗേറ്റ് തുറന്നത്.

പൊലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേടുകൾ ഒരു വശത്തേക്ക് നീക്കുകയായിരുന്നു. സമര കവാടമെന്നാണ് ഈ കവാടം അറിയപ്പെടുന്നത്. ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഈ ​ഗേറ്റ് കുറച്ചുനാൾ തുറന്ന് കിടന്നെങ്കിലും സുരക്ഷാപ്രശ്നം ചൂണ്ടിക്കാട്ടി ​ഗേറ്റ് അടക്കുകയായിരുന്നു. ഇന്നലെ സെക്രട്ടേറിയറ്റിലെ കോൺ​ഗ്രസ് അനുകൂല സംഘടനകളാണ് ​ഗേറ്റ് ആവേശപൂർവ്വം തുറന്നത്.

കേരള ജനതയ്ക്ക് സ്വാതന്ത്ര്യം കിട്ടി എന്നതിന്റെ തെളിവാണ് ഇന്നലത്തെ സത്യപ്രതിജ്ഞ ചടങ്ങെന്നും സെക്രട്ടേറിയറ്റിന്റെ കവാടങ്ങൾ കൊട്ടിയടച്ച് രാവണൻ കോട്ടയായി മാറ്റിയ നടപടിയിൽ നിന്നും മോചനം ലഭിച്ചെന്ന് വെളിപ്പെടുത്താനാണ് ​ഗേറ്റ് തുറന്നതെന്നും കോൺ​ഗ്രസ് അനുകൂല സംഘടനാ നേതാക്കൾ പറഞ്ഞു. അധികാരികളുടെ അടുത്തെത്താതെ തടയണമെന്ന ദുരുദ്ദേശമാണ് ഉണ്ടായിരുന്നത്.

യുഡിഎഫ് സർക്കാർ അങ്ങനെയായിരിക്കില്ല. എല്ലാവരേയും ഒരുമിച്ച് നിർത്തി അനുഭാവപൂർവ്വം പെരുമാറുവാൻ തയ്യാറായിട്ടുള്ള ഭരണകൂടമാണ് ഇപ്പോഴുള്ളതെന്നും അതുകൊണ്ടാണ് ​ഗേറ്റ് തുറന്നതെന്നും നേതാക്കൾ പറയുന്നു. വൈകുന്നേരം മൂന്നുമണിക്ക് ശേഷം ​ഗേറ്റിലൂടെയുള്ള പ്രവേശനം ഉണ്ടായിരിക്കുമെന്നും നേതാക്കൾ വ്യക്തമാക്കി. 

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!