ഡൽഹി: ചായ കുടിക്കാനെത്തിയപ്പോൾ ഉണ്ടായ ദുരനുഭവം വെളിപ്പെടുത്തി യുവതികൾ. നെഹ്‌റു പ്ലേസിൽ ചായ കുടിക്കാനെത്തിയപ്പോഴാണ് ദുരനുഭവം ഉണ്ടായതെന്ന് യുവതികൾ വെളിപ്പെടുത്തി. ചായ കുടിച്ച് കൊണ്ടിരിക്കുമ്പോൾ ഒരു കൂട്ടം യുവാക്കൾ അടുത്തെത്തി അപമാനകരമായ പ്രസ്താവനകൾ നടത്തി.
വസ്ത്രങ്ങൾ വലിച്ചുകീറുകയും തുടർന്ന് ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും യുവതികൾ പറഞ്ഞു. ഇതൊക്കെ നടക്കുമ്പോഴും അവിടെ കൂടിനിന്ന ആളുകൾ പ്രതികരിക്കാൻ പോലും തയ്യാറായില്ലെന്നും യുവതികൾ വ്യക്തമാക്കി.
ആക്രമത്തിന് ഇരയായ പെണ്‍കുട്ടികള്‍ അസം, ബിഹാര്‍ സ്വദേശിനികളാണ്. യുവതികളിലൊരാള്‍ ചിത്രീകരിച്ച രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയില്‍ യുവാക്കള്‍ ലൈംഗികച്ചുവയോടെ അധിക്ഷേപിച്ച് സംസാരിക്കുന്നതും ആക്രമിക്കുന്നതും കാണാം. യുവാക്കളിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മുളങ്കമ്പുകൾ കൊണ്ട് ആക്രമിച്ചെന്നും യുവതികൾ പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. അസം, ബിഹാര്‍ സ്വദേശികളാണ് ആക്രമത്തിന് ഇരയായത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
