തിരൂരങ്ങാടി: ചുള്ളിപ്പാറയിലും കുണ്ടൂരിലും തെരുവ് നായ ആക്രമണം.മൂന്ന് വയസ്സുള്ള കുട്ടിയുള്‍പ്പെടെ മൂന്നുപേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. ചുള്ളിപ്പാറയില്‍ മത്സ്യക്കച്ചവടം നടത്തുന്ന കൂര്‍മത്ത് അഹമ്മദ് (60), കുണ്ടൂര്‍ അയാട്ട് പീടിയേക്കല്‍ ആസിഫിന്റെ മകന് ഹിശാന് (മൂന്ന്) എന്നിവര്‍ക്കും മറ്റൊരാള്‍ക്കുമാണ് കടിയേറ്റത്.
ഇന്ന് കാലത്ത് ഒമ്പതോടെ ചുള്ളിപ്പാറയില്‍ മത്സ്യക്കച്ചവടം നടത്തുകയായിരുന്ന അഹമദിനെ നായ ഓടിയെത്തി ആക്രമിക്കുകയായിരുന്നു. ഇയാളുടെ കാലിനും മറ്റും പരുക്കേറ്റിട്ടുണ്ട്. അഹമദിനെ തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് കുണ്ടൂരില്‍ എത്തിയ നായ ഹിശാനെ കടിച്ചു. തലക്കാണ് ഹിശാന് പരുക്കേറ്റത്.
ആദ്യം തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ച ഹിശാനെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
