മാർക്കറ്റിംഗ്, സപ്പോർട്ടീവ് അഡ്മിനിസ്ട്രേറ്റീവ് പ്രൊഫഷനുകളിൽ സഊദിവത്കരണം: കൂടുതൽ വിവരങ്ങൾ പുറത്ത്, പ്രൊഫഷനുകൾ അറിയാം

0
3437

റിയാദ്: മാർക്കറ്റിംഗ്, സപ്പോർട്ടീവ് അഡ്മിനിസ്ട്രേറ്റീവ് പ്രൊഫഷനുകളിൽ സഊദികൾക്ക് ജോലി പരിമിതപ്പെടുത്തുന്നതിനുള്ള നടപടിക്രമ ഗൈഡ് ഹ്യൂമൻ റിസോഴ്‌സ്, സോഷ്യൽ ഡെവലപ്‌മെന്റ് മന്ത്രാലയം പുറത്തിറക്കി. മാർക്കറ്റിംഗ് പ്രൊഫഷനുകളെ ദേശസാൽക്കരിക്കാനുള്ള തീരുമാനത്തിൽ ഇനിപ്പറയുന്ന തൊഴിൽ പ്രൊഫഷനുകളാണ് ഉൾപ്പെടുന്നത്.

മാർക്കറ്റിംഗ് സെയിൽസ് വിദഗ്ദ്ധൻ, മാർക്കറ്റിംഗ് മാനേജർ, കൊമേഴ്സ്യൽ ഇൻഫർമേഷൻ ആൻ്റ് മാർക്കറ്റിംഗ് റിസർച്ച് മാനേജർ, ഫോട്ടോഗ്രാഫി സ്പെഷ്യലിസ്റ്റ്, മാർക്കറ്റിംഗ് സ്പെഷ്യലിസ്റ്റ്, പരസ്യ വിഭാഗത്തിന്റെ ഡയറക്ടർ, പബ്ലിഷിംഗ് അഡ്വർടൈസിംഗ് എഡിറ്റർ, പരസ്യ ഡിസൈനർ, പരസ്യ ഏജന്റ്, കൊമേഴ്സ്യൽ അഡ്വെർട്ടൈസിംഗ് ഫോട്ടോഗ്രാഫർ, കൊമേഴ്സ്യൽ ആർട്ടിസ്റ്റ്, അഡ്വർട്ടൈസിംഗ് ആൻ്റ് പബ്ളിക് റിലേഷൻസ് മാനേജർ, അഡ്വൈർട്ടൈസിംഗ് എഡിറ്റർ എന്നിവയാണ് മാർക്കറ്റിങ് മേഖലയുമായി ബന്ധപ്പെട്ട് സഊദിവത്ക്കരണം ബാധകമാകുന്ന 13 ഇഖാമ പ്രൊഫഷനുകൾ.

അഡ്മിനിസ്ട്രേറ്റീവ് സപ്പോർട്ടിംഗ് ജോലികളുമായി ബന്ധപ്പെട്ട 8 ഇഖാമ പ്രൊഫഷനുകൾക്ക് 100 ശതമാനം സഊദിവത്ക്കരണമാണ് ബാധാകമാകുക. ട്രാൻസ്ലേറ്റർ, ഇൻ്റർപ്രെറ്റർ, ലാംഗ്വേജ് സ്പെഷ്യലിസ്റ്റ്, സ്റ്റോർ കീപർ, സെക്രട്ടറി, സെക്രട്ടറി ആൻ്റ് ഷോർട്ട് ഹാൻഡ് റൈറ്റർ, എക്സിക്യുട്ടീവ് സെക്രട്ടറി, ഡാറ്റാ എൻട്രി ക്ളർക്ക് എന്നിവയാണ് അവ.

മാർക്കറ്റിംഗ് പ്രൊഫഷനുകളുടെയും അഡ്മിനിസ്ട്രേറ്റീവ് സപ്പോർട്ട് പ്രൊഫഷനുകളുടെയും 21 പ്രൊഫഷനുകളിൽ സഊദിവത്കരണം നിർബന്ധമാക്കുന്ന രണ്ട് മന്ത്രിതല തീരുമാനങ്ങൾ 2022 മെയ് 8 മുതലാണ് നടപ്പിലാക്കാൻ ഷെഡ്യൂൾ ചെയ്തിട്ടുള്ളത്.

മാർക്കറ്റിംഗ്, അഡ്മിനിസ്ട്രേറ്റീവ് ജോലികളിൽ സഊദിവത്കരണം പ്രഖ്യാപിച്ചു, മുപ്പതിനായിരത്തിലധികം വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെടും