റിയാദ്: ഇന്ത്യയടക്കം പ്രവേശന വിലക്കുള്ള രാജ്യങ്ങളില്‍ നിന്ന് സഊദിയിലേക്ക് സന്ദര്‍ശക വിസ ലഭിച്ചിട്ടും വരാൻ സാധിക്കാത്തവരുടെ വിസ കാലവാധി നീട്ടി നൽകി. ഇത്തരക്കാരുടെ വിസ കാലാവധി നവംബര്‍ 30 വരെയാണ് നീട്ടിയത്. സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ നിര്‍ദേശപ്രകാരം പൂർണ്ണമായും സൗജന്യമായാണ് വിസകള്‍ നീട്ടി നല്‍കുന്നത്. ഇത് സംബന്ധിച്ച് അപേക്ഷകര്‍ക്ക് ഇമെയില്‍ സന്ദേശം അയച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.





