സഊദിയിലെ വിവിധ സ്ഥലങ്ങളിലെ ചെറിയ പെരുന്നാൾ നിസ്ക്കാര സമയം അറിയാം

0
8

റിയാദ്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ഓരോ പ്രദേശത്തെയും സൂര്യോദയം കഴിഞ്ഞ് 15 മിനുട്ട് പിന്നിട്ടാൽ നിസ്കാര സമയം ആയിരിക്കുമെന്ന് ഇസ്‌ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. ഇത്തവണ നിസ്കാരങ്ങൾക്കായി ഈദ് ഗാഹുകൾ ഉപയോഗിക്കരുതെന്നും പള്ളികളിൽ സൗകര്യം ഒരുക്കണമെന്നും നിർദേശമുണ്ട്. പെരുന്നാൾ നിസ്കാര സമയങ്ങൾ താഴെ 👇

  • ദമാം, ഖോബാർ, റാസ്തന്നൂറ: 05:58
  • ജുബൈൽ, ബാഖീഖ്, അൽ അഹ്‌സ: 06:00
  • ഖഫ്ജി, നാരിയ: 06:05
  • ഖർയാതുൽ ഉല്യ: 06:08
  • ഹഫർഅൽ ബാഥ്വിൻ: 06:15
  • തായിഫ്: 06:37
  • അൽ ബഹ: 06:33

മറ്റിടങ്ങളിലെ സൂര്യോദയം, ഇതിന്റെ 15 മിനിറ്റ് കഴിഞ്ഞാണ് പെരുന്നാൾ നിസ്കാര സമയം 

ദവാദ്മി ↑ 06:08

ബുറൈദ ↑ 06:10

ദമ്മാം↑ 05:45

ദഹ്റാൻ ↑ 05:45

ഹഫർ അൽ ബാഥ്വിൻ ↑ 06:02

ഹഖൽ ↑ 06:46

ഹായിൽ ↑ 06:19

ഹുഫുഫ്‌ ↑ 05:47

ജിദ്ദ ↑ 06:29 ↓ 18:33

ജുബൈൽ ↑ 05:47

ഖമിസ് മുശൈത് ↑ 06:14

മക്ക ↑ 06:27

മദീന ↑ 06:27

ഖത്തിഫ് ↑ 05:46

റാഫഹ ↑ 06:12

റിയാദ് ↑ 05:59

സകാക ↑ 06:25

തായിഫ് ↑ 06:24

തബുക് ↑ 06:40

തുറൈഫ് ↑ 06:31

അതേസമയം, ഈദുൽ ഫിത്വർ പ്രാർത്ഥനകൾ പള്ളികളിൽ നടത്തണമെന്നും മഴ പ്രതീക്ഷിക്കുന്ന നഗരങ്ങളിലെയും പ്രവിശ്യകളിലെയും ഈദ് ഗാഹ് മൈതാനങ്ങളിൽ പെരുന്നാൾ നിസ്കാരം നടത്തരുതെന്നും ഇസ്‌ലാമിക കാര്യ മന്ത്രാലയം നിർദേശിച്ചു. തബുക്കിൽ 300ൽ അധികവും ത്വായിഫിൽ 415 ഉം പള്ളികളിൽ പെരുന്നാൾ നിസ്കാരങ്ങൾ നടക്കും. അൽബഹ 418 പള്ളികളിലും നിസ്കാരങ്ങൾ നടക്കും.

ഈദ് ദിനത്തിൽ രാജ്യത്തെ മിക്ക പ്രദേശങ്ങളിലും മഴ ഉണ്ടാകുമെന്നാണ് പ്രവചനം. അതിനാൽ, വകുപ്പ് പുറപ്പെടുവിച്ച മഴ സംബന്ധമായ അറിയിപ്പുകൾ പിന്തുടരണമെന്ന് മന്ത്രാലയ ബ്രാഞ്ചുകൾക്ക് മന്ത്രാലയം നിർദേശങ്ങൾ നൽകി. മഴ പ്രതീക്ഷിക്കുന്ന ഇത്തരം നഗരങ്ങളിലും പ്രവിശ്യകളിലും പള്ളികളിൽ മാത്രമായിരിക്കണം ഈദ് പ്രാർത്ഥനകൾ നടത്തുന്നതെന്നും തുറന്ന സ്ഥലങ്ങളിൽ (ഈദ് ഗാഹുകൾ) പെരുന്നാൾ നിസ്കാര, പ്രാർത്ഥനകൾ നടത്തരുതെന്നും മന്ത്രാലയം വ്യക്തമാക്കി.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക