ആലപ്പുഴ: വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ പേരില്‍ വഴിപാട്. ആദിമൂലം വെട്ടിക്കോട് ശ്രീ നാഗരാജസ്വാമി ക്ഷേത്രത്തിലാണ് വഴിപാട്. കദളിപ്പഴം പാല് വഴിപാടാണ് പിണറായി വിജയന്റെ വിജയത്തിന് വേണ്ടി നടത്തിയത്.
അതേസമയം കേരളത്തില്‍ ഇഞ്ചോടിഞ്ച് മത്സരമാണ് നടന്നുകൊണ്ടിരിക്കുന്നത്. പോസ്റ്റല്‍ വോട്ട് എണ്ണുമ്പോള്‍ ലീഡ് നില എൽഡിഎഫിനും യുഡിഎഫിനുമായി മാറി മാറി വരികയാണ്.
നാല് മണ്ഡലങ്ങളില്‍ എന്‍ഡിഎയും ലീഡ് ചെയ്യുന്നുണ്ട്. നേമം, പാലക്കാട്, മഞ്ചേശ്വരം, കാസര്‍ഗോഡ് മണ്ഡലങ്ങളിലാണ് എന്‍ഡിഎ ലീഡ് ചെയ്യുന്നത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
