വിവാഹത്തിന് മണിക്കൂറുകൾ മാത്രം; വിവാഹഘോഷയാത്രയിൽവച്ച് വരനെ വെടിവച്ചു കൊന്നു

News Desk
0 Min Read
പ്രതീകാത്മക ചിത്രം (Photo: IANS)

ലക്നൗ: ഉത്തർപ്രദേശിൽ വിവാഹവേദിയിലേക്ക് പുറപ്പെട്ട വരനെ അജ്ഞാതർ വെടിവച്ചുകൊന്നു. ഖേടസരായി മേഖലയിലെ ബിബിപുർ ഗ്രാമത്തിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ബദാവുർ ഗ്രാമനിവാസിയായ ആസാദ് ബിന്ദാണ് വിവാഹിതനാകുന്നതിന് അൽപം മുൻപ് കൊല്ലപ്പെട്ടത്.

ബൈക്കിലെത്തിയ അക്രമികൾ ആസാദിന്റെ വിവാഹഘോഷയാത്രയ്ക്കു നേരെ വെടിയുതിർക്കുകയായിരുന്നെന്ന് പൊലീസ് സൂപ്രണ്ട് ആയുഷ് ശ്രീവാസ്തവ പറഞ്ഞു. ആസാദിനു നേരെ പലതവണയാണ് വെടിയുതിർത്തത്.

അയാൾക്ക് ഗുരുതര പരുക്കേറ്റിരുന്നുവെന്നും ശ്രീവാസ്തവ പറഞ്ഞു. സംഭവത്തിനു പിന്നാലെ അക്രമികൾ രക്ഷപ്പെട്ടു. ഉടൻ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേർന്ന് ആസാദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണമാരംഭിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!