പത്താം ക്ലാസുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി: പ്രതിക്ക് 20 വര്‍ഷം കഠിനതടവ്

News Desk
1 Min Read

ആറ്റിങ്ങല്‍: പത്താം ക്ലാസുകാരിയായ പട്ടികജാതി വിദ്യാര്‍ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ വിവാഹിതനായ പ്രതിക്ക് 20 വര്‍ഷത്തെ കഠിനതടവ്.

കിളിമാനൂര്‍ മുളയ്ക്കലത്തുകാവ് സ്വദേശി ശ്രീഹരിയെയാണ് ആറ്റിങ്ങല്‍ അതിവേഗ കോടതി ശിക്ഷിച്ചത്. കഠിനതടവിന് പുറമെ നാലു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ അടക്കാത്ത പക്ഷം 16 മാസം അധിക തടവ് അനുഭവിക്കണം.

2019 ലാണ് പ്രതി പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ചത്. ഗര്‍ഭിണിയാണെന്ന് വീട്ടുകാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നു പീഡന വിവരം പുറത്ത് വന്നു. തുടര്‍ന്ന് കിളിമാനൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തി.

ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചു നടത്തിയ അന്വേഷണത്തിലൂടെയാണ് ആറ്റിങ്ങല്‍ ഡിവൈ എസ് പി ടി ജയകുമാറും സംഘവും പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. യു സലിംഷ, അഡ്വ. നീലിമ ആര്‍ കൃഷ്ണന്‍ എന്നിവര്‍ കോടതിയില്‍ ഹാജരായി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!