മട്ടാഞ്ചേരി: ഓടിക്കൊണ്ടിരുന്ന ബസിന്റെ പിൻ വാതിൽ വഴി റോഡിലേക്ക് തെറിച്ച് വീണ് വിദ്യാർഥിക്ക് പരിക്കേറ്റു. തോപ്പുംപടി മുണ്ടംവേലി സ്വദേശി ഫ്രെഡിയുടെ മകൻ ഫെബിൻ ഫ്രെഡി(14)ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ 11ന് വൈകിട്ടാണ് സംഭവം. കഠാരി ബാഗിലെ സ്കൂളിൽ നിന്ന് തോപ്പുംപടിയിലെ വീട്ടിലേക്ക് പോകുന്നതിനായി ആലുവ തോപ്പുംപടി റൂട്ടിൽ സർവീസ് നടത്തുന്ന ആൻസായിയെന്ന സ്വകാര്യ ബസിലാണ് ഫെബിൻ കയറിയത്.
ഐലന്റ് എടിഎസ് ജങ്ഷനിൽ വെച്ച് ബസ് അശ്രദ്ധമായി വളച്ചതിനിടെ തുറന്നിട്ട പിന്നിലെ വാതിൽ വഴി ഫെബിൻ പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു. വീഴ്ചയിൽ വലതു തോളിന്റെ അസ്ഥിക്ക് പൊട്ടൽ സംഭവിച്ചു. എന്നാൽ റോഡിൽ കിടന്ന ഫെബിന് ആവശ്യമായ വൈദ്യ സഹായം നൽകുന്നതിന് തയ്യാറാകാതെ ബസ് ജീവനക്കാർ കടന്നുകളഞ്ഞു. സംഭവത്തിൽ ഹാർബർ പൊലീസ് കേസെടുത്തു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
