19.75 കോടി ഓഹരികൾ വിൽപനയ്ക്കു വച്ച ജിയോ പ്ലാറ്റ്ംഫോംസ് ഐപിഒയ്ക്ക് അവസാന ദിവസത്തിലും വൻ ഡിമാൻഡ്. 30,213കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ടുള്ള പ്രാരംഭ ഓഹരി വിൽപന മൂന്നാം ദിവസമെത്തിയപ്പോൾ 4 ലക്ഷം കോടി രൂപയുടെ ആവശ്യക്കാരാണുള്ളത്. ലഭ്യമായ ഓഹരികളുടെ 6.34 മടങ്ങിലധികമാണ് നിക്ഷേപകർ ആവശ്യപ്പെട്ടത്. ഏകദേശം 125 കോടി ഓഹരിക്കുള്ള അപേക്ഷകൾ ഇന്ന് 11 മണി വരെയുള്ള കണക്ക് പ്രകാരം ലഭിച്ചു. ആങ്കർ നിക്ഷേപകരിൽ നിന്നുള്ള ഡിമാൻഡും പൊതുഅപേക്ഷകളുടെ ബിഡുകളും ചേർത്തുള്ള കണക്കാണിത്.
രണ്ടാം ദിവസമായ ഇന്നലെമാത്രം 1.20ലക്ഷം കോടി രൂപയുടെ ഓഹരികൾക്കായി നിക്ഷേപകർ
ഐപിഒയുടെ രണ്ടാം ദിവസമായ ഇന്നലെമാത്രം 1.20ലക്ഷം കോടി രൂപയുടെ ഓഹരികൾക്കായി നിക്ഷേപകർ ബിഡ് സമർപ്പിച്ചു. 15,000 കോടി രൂപയിലധികം സമാഹരിച്ച ഇന്ത്യൻ ഐപിഒകളിൽ വച്ച് ഏറ്റവും ഉയർന്ന മൂല്യമുള്ള ബിഡ് ആണിത്.സ്ഥാപന നിക്ഷേപകർക്കായി സംവരണം ചെയ്തിരുന്ന വിഭാഗത്തിലാണ് ഏറ്റവും ഉയർന്ന ഡിമാൻഡ്. 49.01കോടി ഓഹരികൾ വിൽപനയ്ക്കു വച്ചപ്പോൾ ഏതാണ്ട് 651.46 കോടി ഓഹരികൾക്കുള്ള അപേക്ഷകളാണ് ഇതുവരെ ലഭിച്ചത്.
ആങ്കർ ബുക്കിൽ ലഭ്യമായിരുന്ന തുകയുടെ 30മടങ്ങിലധികം ഓഹരികൾക്കായി (2.5ലക്ഷം കോടി രൂപമൂല്യം) സ്ഥാപന നിക്ഷേപകരിൽ നിന്ന് ആവശ്യമുയർന്നതോടെ ജിയോ, ഉയർന്ന പ്രൈസ് ബാൻഡ് പരിധിയിൽ 212ആങ്കർ നിക്ഷേപകർക്കായി 8,109.85കോടി രൂപയുടെ ഓഹരികൾ അനുവദിച്ചു. റീട്ടെയ്ൽ വിഭാഗത്തിനായി 8.5കോടി ഓഹരികളാണ് മാറ്റിവച്ചിട്ടുള്ളത്. എന്നാൽ 12.77കോടി ഓഹരികൾക്ക് ഇന്നലെ വരെ അപേക്ഷ ലഭിച്ചു. ജീവനക്കാരുടെയും ഓഹരി ഉടമകളുടെയും വിഭാഗങ്ങളിലും ഉയർന്ന ഡിമാൻഡുണ്ട്.
ഇന്ന് കൂടി അവസരം
ജിയോ ഐപിഒയ്ക്ക് ഇന്നു കൂടി അപേക്ഷിക്കാം. വൈകിട്ട് 5 വരെയാണ് അപേക്ഷിക്കാനാകുക. 1065 മുതൽ1119രൂപ പ്രൈസ് ബാൻഡിലുള്ള 12ഓഹരികളുടെ ലോട്ടുകളാണുള്ളത്. ഒരു ലോട്ടിന് 13,428രൂപ. 26നാണ് അലോട്മെന്റ്. ഓഹരി ലഭിച്ചിട്ടുണ്ടോ എന്ന് അന്ന് അറിയാം. ലഭിച്ചിട്ടില്ലെങ്കിൽ അന്നോ തൊട്ടടുത്ത ദിവസമോ പണം അക്കൗണ്ടിലേക്ക് തിരിച്ചെത്തും. 28ന് ജിയോ പ്ലാറ്റ്ഫോംസ് നാഷനൽ സ്റ്റോക് എക്സ്ചേഞ്ചിലും ബോംബെ സ്റ്റോക് എക്സ്ചേഞ്ചിലും ലിസ്റ്റ് ചെയ്യും.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
