കരിമണലില്‍ പെണ്‍കുട്ടിയെ കൊന്ന് കത്തിച്ച കേസ്; ഒന്നാംപ്രതിയുടെ സഹോദരനും അറസ്റ്റില്‍

News Desk
1 Min Read

ഇടുക്കിയിലെ കരിമണലില്‍ പെണ്‍കുട്ടിയെ കൊന്ന് കത്തിച്ച കേസില്‍ ഒന്നാം പ്രതി നിഷാന്തിന്റെ സഹോദരന്‍ നിഖില്‍ സതീഷ് അറസ്റ്റില്‍. മൃതദേഹം മറവ് ചെയ്യാന്‍ പ്രതിയെ സഹായിച്ചതിനാണ് നിഖിലിനെ പോലീസ് അറസ്റ്റ് ചെയ്തത്.

ഒരാഴ്ച മുന്‍പ് ഇടുക്കി പാമ്പളക്ക് സമീപം മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയതോടെയാണ് കൊലപാതകം പുറത്തറിയുന്നത്. പോലീസിന്റെ അന്വേഷണത്തില്‍, മരിച്ചത് തമിഴ്‌നാട് സ്വദേശിനിയായ ഒരു പെണ്‍കുട്ടിയാണെന്നും, ബോഡിനായ്ക്കന്നൂര്‍ സ്വദേശിയായ നിഷാന്ത് എന്ന യുവാവ് ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും കണ്ടെത്തുകയായിരുന്നു.

ഇരുവരും തമ്മിലുണ്ടായിരുന്ന പ്രണയ പകയാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറയുന്നു. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കല്ലുകൊണ്ട് തലയ്ക്കടിച്ചാണ് മരണം ഉറപ്പാക്കിയത്. പിന്നീട് മൃതദേഹം കത്തിക്കുകയുമായിരുന്നു.

കേസില്‍ കൂടുതല്‍ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് നിഖില്‍ സതീഷി(18)നെ പൊലീസ് പിടികൂടിയത്. കൊലപാതകം നടത്താനും മൃതദേഹം ഒളിപ്പിക്കാനും നിഖില്‍ സഹായിച്ചിട്ടുണ്ടെന്നാണ് പോലീസിന്റെ നിഗമനം. പ്രതികളെ വെവ്വേറെ ചോദ്യം ചെയ്യുമെന്നും തെളിവെടുപ്പ് നടപടികളിലേക്ക് കടക്കുമെന്നും പോലീസ് അറിയിച്ചു.

…..

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!