“ഞാൻ അവൾക്ക് കല്യാണ വസ്ത്രത്തിന് പകരം ഒരു കഫൻ പുടവ കൊണ്ടുവന്നു”: ഈജിപ്തിൽ സുഹൃത്തിന്റെ പ്രതിശ്രുത വരന്റെ കൈകളാൽ തന്റെ മകന്റെ വധു കൊല്ലപ്പെട്ടത് വിശദീകരിച്ച് യുവതി

malayalampress
1 Min Read

കൈറോ : “ഞാൻ അവൾക്ക് കല്യാണ വസ്ത്രത്തിന് പകരം ഒരു കഫൻ പുടവയാണ് കൊണ്ടുവന്നത്“, ഈജിപ്തിലെ ഒരു ഉമ്മയുടെ കണ്ണീരോടെയുള്ള വാക്കുകളാണിത്. സുഹൃത്തിന്റെ പ്രതിശ്രുത വരന്റെ കൈകളാൽ തന്റെ മകന്റെ വധു കൊല്ലപ്പെട്ട ഞെട്ടിക്കുന്ന വാർത്ത കണ്ണീരോടെയാണ് യുവതി ക്രൂരകൃത്യം വിശദീകരിച്ചത്. ഈജിപ്തിലെ ഖല്യുബിയ ഗവർണറേറ്റിലെ ശുബ്ര അൽ-ഖൈമയിലാണ് അതിദാരുണമായ സംഭവം അരങ്ങേറിയത്.

വിവാഹ തീയതിക്ക് ഒരു മാസം മുമ്പ്, തന്റെ സുഹൃത്തും പ്രതിശ്രുത വരനും തമ്മിലുള്ള വഴക്ക് തകർക്കാൻ ശ്രമിക്കുന്നതിനിടെയാണ്, “നൗറ” എന്ന 17 വയസ്സുള്ള ഈജിപ്ഷ്യൻ പെൺകുട്ടി തലയിൽ വെടിയേറ്റ് കൊല്ലപ്പെട്ടത്. വഴക്ക് തീർക്കാൻ നൗറ ഇടപെട്ടുവെന്നും എന്നാൽ സുഹൃത്തിന്റെ പ്രതിശ്രുത വരൻ അവളെ വെടിവച്ചു കൊന്നുവെന്നും അത് അവളുടെ മരണത്തിലേക്ക് നയിച്ചുവെന്നും ഇരയുടെ പ്രതിശ്രുത വരന്റെ അമ്മ പറഞ്ഞതായി ഈജിപ്ഷ്യൻ ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു.

പ്രതിയെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഈ ഉമ്മ കടുത്ത ദുഖത്തിലാണ്. തന്റെ പ്രതിശ്രുത വധുവിന്റെ മരണവാർത്ത അറിഞ്ഞപ്പോൾ മകൻ വളരെയധികം ആഘാതമേറ്റതായും സങ്കടത്തോടെ അവർ പറഞ്ഞു: “ഇന്ന് ഞാൻ അവൾക്ക് വസ്ത്രത്തിന് പകരം ഒരു കഫൻ കൊണ്ടുവന്നു. ഇത് ഒരു മാസം കഴഞ്ഞ് സ്വർഗ്ഗതുല്യ ജീവിതം നയിക്കാനുള്ള വധുവായിരുന്നു‘ യുവതി കണ്ണീരോടെ പറയുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!