5 വർഷം തടവും 3 ദശലക്ഷം റിയാൽ പിഴയും…; നിഖാബ് ലംഘിക്കുന്നതിനുള്ള ശിക്ഷയെക്കുറിച്ച് സഊദി അഭിഭാഷകൻ അഹമ്മദ് അൽ ജുഹൈമിയുടെ വാദങ്ങൾ വൻ വിവാദത്തിന് തിരികൊളുത്തി

malayalampress
1 Min Read

സഊദി ഡസ്ക്: നിഖാബ് ലംഘിക്കുന്നതിനുള്ള ശിക്ഷയെക്കുറിച്ച് അഭിഭാഷകനായ അഹമ്മദ് അൽ ജുഹൈമിയുടെ വാദം വൻ വിവാദത്തിന് തിരികൊളുത്തി. രാജ്യത്തെ പ്രമുഖ അഭിഭാഷകനായ അഹമ്മദ് അൽ ജുഹൈമിയുടെ പ്രസ്താവന സോഷ്യൽ മീഡിയകളിൽ അടക്കം വൻ വിവാദമാണ് ഉണ്ടാക്കിയിരിക്കുന്നത്. മതപരമായ മൂല്യങ്ങളെയും പൊതു ധാർമ്മികതയെയും ദോഷകരമായി ബാധിക്കുന്ന എന്തും നിർമ്മിക്കുന്നത് ശിക്ഷാർഹമാണെന്നു വ്യവസ്ഥ ചെയ്യുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

നിഖാബ് ലംഘിക്കുന്നതിനുള്ള ശിക്ഷ

നിഖാബ് ലംഘിക്കുന്നതിനുള്ള ശിക്ഷ അഞ്ച് വർഷം വരെ തടവും മൂന്ന് ദശലക്ഷം റിയാൽ അഥവാ മുപ്പത് ലക്ഷം റിയാൽ വരെ പിഴയും അല്ലെങ്കിൽ ഈ രണ്ട് ശിക്ഷകളിൽ ഒന്നോ ആണെന്ന് അൽ ജുഹൈമി പറയുന്നു.

സൈബർ കുറ്റകൃത്യ വിരുദ്ധ നിയമം

സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള നിയമത്തിലെ ആദ്യ ഖണ്ഡികയായ ആർട്ടിക്കിൾ ആറിൽ, മതപരമായ മൂല്യങ്ങളെയും പൊതു ധാർമ്മികതയെയും ദോഷകരമായി ബാധിക്കുന്ന എന്തും നിർമ്മിക്കുന്നത് ഈ ശിക്ഷകൾ പ്രകാരം ശിക്ഷാർഹമാണെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article