റിയാദിൽ തീരുമാനം മാറ്റി; സ്കൂളുകൾ ഞായറാഴ്ചയും പ്രവർത്തിക്കില്ല, ക്ലാസ്സുകൾ ഈ ആഴ്ചയും ഓണ്ലൈനില്
റിയാദ്: റിയാദിൽ ഈ ആഴ്ചയും റിയാദില് സ്കൂളുകള് പ്രവര്ത്തിക്കില്ലെന്ന് റിയാദ് വിദ്യാഭ്യാസ വിഭാഗം അറിയിച്ചു. സുരക്ഷ കാരണങ്ങളാലാണ് സ്കൂളുകൾ തുറക്കുന്നത് നീട്ടി വെച്ചത്. റിയാദ് ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളും ഞായർ മുതൽ ഓൺലൈനിലായിരിക്കും. സ്കൂൾ ഞായറാഴ്ച പ്രവർത്തിക്കുമെന്ന് നേരത്തെ അറിയിപ്പുണ്ടായിരുന്നു.
കഴിഞ്ഞാഴ്ച മുതലാണ് സ്കൂളുകള് അടച്ചത്. ഈ ആഴ്ച തുറക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. എന്നാല് ഇപ്പോഴാണ് മന്ത്രാലയം നിലവിലെ സ്ഥിതി തുടരുമെന്ന് അറിയിച്ചത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
