റിയാദ് ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂളിൽ നാളെ (ഞായർ) മുതൽ ക്ലാസുകൾ പുനരാരംഭിക്കും; വിദ്യാർഥികൾ സ്കൂളിൽ നേരിട്ടെത്തണം

malayalampress
1 Min Read
  • സഊദി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പുതിയ നിർദേശത്തെ തുടർന്നാണ് തീരുമാനം

റിയാദ്: റിയാദിൽ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിൽ നാളെ മുതൽ (ഞായർ) നേരിട്ടുള്ള ക്ലാസുകൾ പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. സഊദി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പുതിയ നിർദേശത്തെ തുടർന്നാണ് തീരുമാനം. എല്ലാ വിദ്യാർഥികളും നാളെ മുതൽ സ്കൂളിലെത്തി പതിവ് ക്ലാസുകളിൽ പങ്കെടുക്കണമെന്ന് പ്രിൻസിപ്പൽ മൈമൂന അബ്ബാസ് അറിയിച്ചു.

IX മുതൽ XII വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി നിശ്ചയിച്ചിരുന്ന റെമീഡിയൽ ക്ലാസുകളും നാളെ (ഞായർ, 2026 ഒക്ടോബർ 18) മുതൽ നേരത്തെ അറിയിച്ച സമയക്രമം അനുസരിച്ച് ആരംഭിക്കുന്നതാണ്.

ബാക്കിയുള്ള PT-2 / UT-2 പരീക്ഷകൾ തിങ്കളാഴ്ച (2026 ഒക്ടോബർ 19) മുതൽ നേരത്തെ അറിയിച്ച പരീക്ഷാ ടൈംടേബിൾ അനുസരിച്ച് പുനരാരംഭിക്കും. വിദ്യാഭ്യാസ മന്ത്രാലയത്തിൽനിന്ന് ലഭിക്കുന്ന നിർദേശങ്ങൾക്കനുസരിച്ച് ആവശ്യമായ അറിയിപ്പുകൾ യഥാസമയം നൽകുമെന്നും സ്കൂൾ അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!