ജിദ്ദ: ജിദ്ദയിലെ കിംഗ് അബ്ദുല് അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ നോര്ത്ത് ടെര്മിനലില് നിന്ന് മുഴുവന് വിമാന സര്വീസുകളും ടെര്മിനല് 4 ലേക്കും ഹജ്, ഉംറ ടെര്മിനല് കോംപ്ലക്സിലേക്കും മാറ്റുന്ന പ്രക്രിയ പൂർത്തിയാകും. പദ്ധതിയുടെ ഭാഗമായി നോർത്ത് ടെർമിനലിലെ മുഴുവൻ സർവിസുകളും നിർത്തലാക്കി. സർവിസുകൾ നാലാം നമ്പർ ടെർമിനലിലേക്കുള്ള മാറ്റം ജിദ്ദ എയർപോർട്സ് കമ്പനി പൂർത്തിയാക്കി.
കിംഗ് അബ്ദുല് അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ അടിസ്ഥാന സൗകര്യങ്ങള് വികസിപ്പിക്കാനും കാര്യക്ഷമത വര്ധിപ്പിക്കാനുമുള്ള ജിദ്ദ എയര്പോര്ട്ട്സ് കമ്പനിയുടെ തുടര്ച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ടെര്മിനല് 4 ന്റെ പ്രവര്ത്തനം. സെപ്റ്റംബർ 27 മുതലാണ് ടെർമിനലിന്റെ ഘട്ടംഘട്ടമായുള്ള പ്രവർത്തനം ആരംഭിച്ചത്. പ്രമുഖ അന്താരാഷ്ട്ര വിമാനക്കമ്പനികളുടെ സർവിസുകൾ പുതിയ ടെർമിനലിലേക്ക് ഇതിനകം മാറ്റിയിട്ടുണ്ട്.
എയര്ലൈനുകളുടെ ഔദ്യോഗിക പ്ലാറ്റ്ഫോമുകള് വഴിയോ കിംഗ് അബ്ദുല് അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ്, സോഷ്യല് മീഡിയ അക്കൗണ്ടുകള് വഴിയോ വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ് അവരുടെ ഡിപ്പാര്ച്ചര് ടെര്മിനല് പരിശോധിക്കാന് ജിദ്ദ എയര്പോര്ട്ട്സ് കമ്പനി യാത്രക്കാരോട് അഭ്യര്ഥിച്ചു.
മുൻകൂട്ടി നിശ്ചയിച്ച ടൈംടേബിൾ അനുസരിച്ച് ഈ ആഴ്ചയിലുടനീളം ഘട്ടംഘട്ടമായുള്ള മാറ്റം തുടരും. വിമാനത്താവളത്തിലെ യാത്രക്കാരുടെ തിരക്ക് കാര്യക്ഷമമായി പുനഃക്രമീകരിക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി നോർത്ത് ടെർമിനലിൽ നിന്നുള്ള വിദേശ വിമാനക്കമ്പനികളുടെ സർവിസുകളും ഒന്നാം നമ്പർ ടെർമിനൽ, ഹജ്ജ്-ഉംറ ടെർമിനൽ കോംപ്ലക്സ് എന്നിവിടങ്ങളിൽ നിന്നുള്ള ചില കമ്പനികളുടെ സർവിസുകളും പുതിയ ടെർമിനലിലേക്ക് മാറുന്നതിൽ ഉൾപ്പെടുന്നു.
വിമാനത്താവളത്തിന്റെ യാത്രാ ശേഷി വർധിപ്പിക്കാനും യാത്രാ നടപടിക്രമങ്ങൾ കൂടുതൽ എളുപ്പമാക്കാനും സഹായിക്കും. 97,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള പുതിയ ടെർമിനലിന് പ്രതിവർഷം 1.5 കോടി യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുണ്ട്. അത്യാധുനിക സാങ്കേതിക വിദ്യയിലധിഷ്ഠിതമായ പ്രവർത്തന സംവിധാനങ്ങളും ഹജ്ജ്, ഉംറ തീർത്ഥാടകർക്കായി പ്രത്യേക സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
