മംഗളുരു: സെപ്റ്റംബര് 30ന് മംഗളുരു റിഫൈനറീസ് ആന്ഡ് പെട്രോകെമിക്കല്സ് ലിമിറ്റഡ് (എംആര്പിഎല്) ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില് ഗുരുതരമായി പൊള്ളലേറ്റ് സ്വകാര്യ ആശുപത്രിയില് ചികിത്സയിലായിരുന്ന ജീവനക്കാരന് മരിച്ചു. സൂറത്ത്കലിലെ രാജേഷ് ഡിസില്വയാണ് മരിച്ചത്. 42 വയസ്സായിരുന്നു.
എംആര്പിഎല് ഫേസ് മൂന്നിലെ കോക്കര് ഹൈഡ്രോ ട്രീറ്റിംഗ് യൂണിറ്റിലുണ്ടായ സ്ഫോടനത്തില് മരിച്ച രണ്ടാമത്തെയാളാണ് ഡിസില്വ. ഹാലിയങ്ങാടി സ്വദേശി മനീഷ് സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു.
വര്ഷങ്ങളായി എംആര്പിഎല് ജീവനക്കാരനായിരുന്നു രാജേഷ് ഡിസില്വ. മംഗളുരു ജില്ല ഗവ.വെന്ലോക്ക് ആശുപത്രിയില് പോസ്റ്റ്മോര്ട്ടം നടപടികള് പൂര്ത്തിയാക്കിയശേഷം വൈകിട്ട് മൃതദേഹം കുടുംബാംഗങ്ങള്ക്ക് കൈമാറുമെന്ന് പോലീസ് അറിയിച്ചു.
….
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
