കൊച്ചി: സംസ്ഥാന വഖഫ് ബോർഡ് പൂർണമായി പിരിച്ചുവിട്ട് പുതിയ ബോർഡ് രൂപവത്കരിച്ച സർക്കാർ നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുൻ ചെയർമാൻ കെ.എസ്. ഹംസ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതിയിൽ വാദം പൂർത്തിയായി. ഹൈക്കോടതി പ്രത്യേക സിറ്റിങ് നടത്തിയാണ് ഹർജി പരിഗണിച്ചത്.
ഹർജിയിൽ വാദം പൂർത്തിയായതിനെ തുടർന്ന് വിധി പറയാനായി മാറ്റിവെച്ചിരിക്കുകയാണ്. ഇടക്കാല ഉത്തരവ് ഇന്നു(ശനിയാഴ്ച)തന്നെ ഉണ്ടായേക്കും. കേന്ദ്ര നിയമപ്രകാരമല്ല പുതിയ ബോർഡ് രൂപവത്കരിച്ചതെന്നാണ് ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നത്.
മുസ്ലിം ലീഗ് നേതാവ് എം.സി. മായിൻ ഹാജിയെ പുതിയ വഖഫ് ബോർഡ് ചെയർമാനാക്കി സർക്കാർ ഉത്തരവിറക്കിയതിന് പിന്നാലെയാണ് മുൻ ചെയർമാനും എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്തെ ബോർഡ് തലവനുമായിരുന്ന കെ.എസ്. ഹംസ ഹൈക്കോടതിയെ സമീപിച്ചത്.
തുടർച്ചയായ ദിവസങ്ങളിൽ കോടതി അവധിയായ സാഹചര്യത്തിലാണ് വിഷയം അടിയന്തരമായി പരിഗണിച്ച് പ്രത്യേക സിറ്റിങ് നടത്തിയത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
