ഹൃദയാഘാതം; മലയാളി റിയാദിൽ നിര്യാതനായി

malayalampress
1 Min Read
  • നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിൽ അപ്പോയിന്റ്മെന്റ് ലഭിച്ച് ഇന്ന് (ചൊവ്വാഴ്ച്ച) ഡോക്ടറെ കാണാനുള്ള തയ്യാറെടുപ്പിനിടയിൽ

റിയാദ്: ഹൃദയാഘാതം മൂലം മലയാളി റിയാദിൽ നിര്യാതനായി.തിരുവനന്തപുരം മടത്തറ കൊച്ചുകലുങ്ക് സ്വദേശി ഫയാസ് മൻസിലിൽ മുഹമ്മദ് ഹസ്സൈൻ (47) ആണ് റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായത്. 25 വർഷമായി പ്രവാസിയായിരുന്നു. കഴിഞ്ഞ 10 വർഷമായി റിയാദിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.

നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിൽ അപ്പോയിന്റ്മെന്റ് ലഭിച്ച് ഇന്ന് (ചൊവ്വാഴ്ച്ച) ഡോക്ടറെ കാണാനുള്ള തയ്യാറെടുപ്പിനിടയിൽ ഇന്നലെ (തിങ്കളാഴ്ച്ച) ഉച്ചക്ക് അസ്വസ്ഥത അനുഭവപ്പെടുകയും തുടർന്ന് തൊട്ടടുത്തുള്ള ക്ലിനിക്കിൽ ചികിത്സ തേടുകയുമായിരുന്നു. അത്യാസന്ന നിലയിലായതിനാൽ ഉടൻ വിദഗ്ധ ചികിത്സക്കായി കിങ് ഖാലിദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മുഹമ്മദ് സുബൈർ, ഷഹർബാൻ എന്നിവർ മാതാപിതാക്കളാണ്. ഷൈജയാണ് ഭാര്യ. മക്കൾ: ഫായിസ് മോൻ, ഫിദ ഫാത്തിമ (ഇരുവരും വിദ്യാർഥികൾ).

മരണാനന്തര നടപടി ക്രമങ്ങളുമായി റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, റിയാദ് കെ.എം.സി.സി തിരുവനന്തപുരം ജില്ല ജനറൽ സെക്രട്ടറി നവാസ്ഖാൻ ബീമാപള്ളി, ഷറഫു പുളിക്കൽ, നസീർ കണ്ണീരി, ബന്ധുവായ നാഷിം കൊച്ചുകലുങ്ക് എന്നിവർ രംഗത്തുണ്ട്

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!