യുഎഇ ലോട്ടറിയിൽ വീണ്ടും മലയാളികൾക്ക് സമ്മാനമടിച്ചു; കയ്യിലെത്തുക കോടികൾ

News Desk
1 Min Read

അബുദാബി: മലയാളികൾ ഉൾപ്പെടെ അഞ്ച് ഇന്ത്യക്കാർക്ക് യുഎഇ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ കോടികളുടെ സമ്മാന നേട്ടം. ഇതിൽ നാലുപേ‌ർ യുഎഇയിലും ഒരാൾ ഒമാനിലുമാണ്. അഞ്ചുപേർക്കുകൂടി 1,950,000 ദിർഹം (ഏകദേശം അഞ്ച് കോടി രൂപ) ആണ് നറുക്കെടുപ്പിലൂടെ സമ്മാനമായി ലഭിച്ചത്.

കൂട്ടത്തിൽ സുനിൽ കുമാറിനാണ് ഏറ്റവും കൂടുതൽ സമ്മാനത്തുക ഉള്ളത്. ഒരു മില്യൺ ദി‌ർഹം (ഏകദേശം രണ്ട് കോടി രൂപ) ആണ് സുനിലിന് ലഭിക്കുന്നത്. സമ്മാനമടിച്ച രണ്ടാമനായ പഞ്ചാബ് സ്വദേശിയും ട്രക്ക് ഡ്രൈവറുമായ കുൽവന്ദ് സിംഗിന് 500,000 (ഏകദേശം ഒരു കോടി രൂപ) ദി‌ർഹമാണ് സമ്മാനം ലഭിക്കുക. തുക അഞ്ച് സുഹൃത്തുക്കളുമായി പങ്കുവയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിൽ നിന്നുള്ള എഞ്ചിനീയറായ മുഹമ്മദ് ഇജാസിന് 100,000 ദിർഹമാണ് (ഏകദേശം 26 ലക്ഷം രൂപ) സമ്മാനമടിച്ചത്. ഇത് പത്ത് പേരുമായി പങ്കുവയ്ക്കുമെന്ന് അദ്ദേഹം അറിയിച്ചു. മറ്റൊരു സമ്മാനാർഹനായ സെത്‌വൻ കുമാർ ചൗഹാനും 100,000 ദിർഹം സമ്മാനമടിച്ചു.മറ്റൊരു മലയാളിയായ അജിത് കുമാറിന് 250,000 ദിർഹമാണ് (ഏകദേശം 65 ലക്ഷം രൂപ) സമ്മാനമടിച്ചത്. 54കാരനായ അജിത്ത് കഴിഞ്ഞ പത്ത് വർഷമായി ഒമാനിൽ ജോലി ചെയ്യുകയാണ്. പത്തുവർഷമായി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലും അദ്ദേഹം പങ്കെടുക്കുന്നുണ്ടെങ്കിലും ഇപ്പോഴാണ് ഭാഗ്യം തേടിയെത്തിയത്. പത്തുപേർ ചേർന്നായിരുന്നു ടിക്കറ്റ് വാങ്ങിയത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!